ശശീന്ദ്രനൊപ്പം ജയരാജനും തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഫെബ്രുവരി ഒന്നിന്?

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.01.2018) എന്‍സിപിയുടെ എ കെ ശശീന്ദ്രനൊപ്പം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും വീണ്ടും മന്ത്രിയാകും എന്ന് ഉറപ്പായി. ഇനി സത്യപ്രതിജ്ഞാ തീയതി മാത്രം തീരുമാനിച്ചാല്‍ മതി. മിക്കവാറും ഫെബ്രുവരി ഒന്നിന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നും സൂചന. രണ്ടിന് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ രണ്ട് കുറ്റവിമുക്തരും മന്ത്രിമാരായി നിയമസഭയില്‍ ഉണ്ടായേക്കും.

ശശീന്ദ്രനെ മന്ത്രിസഭയില്‍ എടുക്കണമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ ചൊവ്വാഴ്ച ഔപചാരികമായി മുഖ്യമന്ത്രിക്കു മുന്നില്‍ രേഖാമൂലം എത്തിക്കും. മുഖ്യമന്ത്രിക്കും സിപിഎം എല്‍ഡിഎഫ് നേതൃത്വത്തിനും എതിര്‍പ്പില്ലാത്തതുകൊണ്ട് മറ്റു തടസ്സങ്ങളൊന്നുമില്ല. നേരത്തേ ശശീന്ദ്രനും പിന്നീട് തോമസ് ചാണ്ടിയും കൈകാര്യം ചെയ്ത ഗതാഗത വകുപ്പു തന്നെയായേക്കും വീണ്ടും നല്‍കുക.

ശശീന്ദ്രനൊപ്പം ജയരാജനും തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഫെബ്രുവരി ഒന്നിന്?


ഈ കൂട്ടത്തില്‍ ഇ പി ജയരാജനെക്കൂടി മന്ത്രിയാക്കാനുള്ള തീരുമാനമാണ് സിപിഎം നേതൃത്വത്തിന്റേത്. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് പിണറായി സര്‍ക്കാരിന് മൂന്നു മാസം തികയുന്നതിനു മുമ്പ് രാജിവച്ച ജയരാജനെ വിജിലന്‍സും കോടതിയും കുറ്റവിമുക്തനാക്കിയിട്ട് മാസങ്ങളായി. എങ്കിലും അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തിരക്കുകൂട്ടിയില്ല. ജയരാജനും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തീരുമാനം കാത്തിരിക്കുകയാണ്.

ജയരാജന് മുമ്പ് കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് നല്‍കാനുള്ള സാധ്യത കുറവാണെന്ന് അറിയുന്നു. നിലവില്‍ എ സി മൊയ്തീനാണ് വ്യവസായ മന്ത്രി. ജയരാജന് ഏത് വകുപ്പ് നല്‍കും എന്നതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ആരോഗ്യ വകുപ്പ് കെ കെ ഷൈലജയില്‍ നിന്നു മാറ്റി ജയരാജന് കൊടുക്കുമെന്നും സാമൂഹികനീതി, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താല്‍പര്യം കെ കെ ഷൈലജ തന്നെ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അറിയിച്ചതായും പ്രചരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, E.P Jayarajan, Pinarayi vijayan, CPM, Politics, E.P Jayarajan too on the  way to re induction of cabinet.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia