SWISS-TOWER 24/07/2023

EP Jayarajan | ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ട്, അയല്‍സംസ്ഥാനങ്ങളേക്കാള്‍ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് ഇപി ജയരാജന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അയല്‍സംസ്ഥാനങ്ങളേക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ പി അഭിപ്രായപ്പെട്ടു. കര്‍ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്.
Aster mims 04/11/2022

EP Jayarajan | ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ട്, അയല്‍സംസ്ഥാനങ്ങളേക്കാള്‍ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് ഇപി ജയരാജന്‍

മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്നങ്ങള്‍ നമുക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍കാര്‍ ആലോചിക്കണം.

നികുതി ചുമത്താതെ ഒരു സര്‍കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇപ്പോള്‍ തന്നെ പല വാഹനങ്ങളും കര്‍ണാടകയിലെത്തി ഇന്ധനം നിറയ്ക്കുകയാണ് പതിവ്. അതില്‍ സര്‍കാര്‍ വാഹനങ്ങളും ഉള്‍പ്പെടുന്നു. കര്‍ണാടകയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ അടക്കമുള്ളവ ട്രിപ് പോകുമ്പോള്‍ ലാഭത്തിനായി അവിടെ നിന്നും ഇന്ധനം നിറക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

Keywords: EP Jayarajan says There are problems with petrol and diesel cess announced in the budget, Thiruvananthapuram, News, Budget, Petrol Price, Criticism, Kerala-Budget, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia