EP Jayarajan says | പോപുലര്‍ ഫ്രണ്ട് ഹര്‍താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഇപി ജയരാജന്‍
Sep 23, 2022, 20:59 IST
കണ്ണൂര്‍: (www,kvartha.com) പോപുലര്‍ ഫ്രണ്ട് ഹര്‍താല്‍ ജനങ്ങളേുാടുള്ള വെല്ലുവിളിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനേ ഉപകരിക്കൂകയുള്ളൂ. വര്‍ഗീതയ്‌ക്കെതിരെ കോണ്‍ഗ്രസ് മൃദുസമീപനം തുടരുകയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് ക്രിമിനല്‍ രാഷ്ട്രീയം സംസ്ഥാനതലത്തിലേക്ക് അഴിച്ചുവിട്ടതിന്റെ തെളിവാണ് തിരുവനന്തപുരം എകെജി സെന്ററിന് നേരെയുണ്ടായ അക്രമത്തിലൂടെ കാണാനായതെന്നും അദ്ദേഹം പറഞ്ഞു.
പയ്യാമ്പലത്തെ അഴീക്കോടന്റെ സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ചനയില്‍ സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍ അധ്യക്ഷനായി. കെവി സുമേഷ് എംഎല്‍എ, എം ഷാജര്‍, കെപി സുധാകരന്‍, അഴീക്കോടന്റെ മക്കളായ സുധ, ജ്യോതി, മധു, സാനു മറ്റുകുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.