EP Jayarajan | വാര്‍ത്തകള്‍ക്ക് പിന്നിലെ ഗുഢാലോചന അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഇപി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് സിപിഎം നേതൃത്വം. എല്ലാ കാലത്തും ഇടതുപക്ഷം മാധ്യമങ്ങള്‍ക്കൊപ്പമാണെന്നും പത്രക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അതും അന്വേഷിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

EP Jayarajan | വാര്‍ത്തകള്‍ക്ക് പിന്നിലെ ഗുഢാലോചന അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഇപി ജയരാജന്‍

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം. പരാതി ലഭിച്ചാല്‍ പൊലീസ് അന്വേഷിക്കുന്നത് സ്വഭാവികമാണ്. അതിന്റെ പേരില്‍ ഇടതുപക്ഷത്തെ മാധ്യമങ്ങള്‍ അധിക്ഷേപിക്കുകയാണ്. ഒരു പരാതികൊടുത്താല്‍ അതില്‍ എഫ് ഐ ആര്‍ എടുത്ത് നടപടിയെടുക്കും. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിവുണ്ടെങ്കിലേ കേസെടുക്കൂ. പരാതിയില്‍ പത്രക്കാരുടെ പേര് പറഞ്ഞാല്‍ അതും അന്വേഷിക്കുമെന്നും ഇ പി പറഞ്ഞു.

വാര്‍ത്തകള്‍ റിപോര്‍ടിനിടയില്‍ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടോ, അതിന് പിന്നില്‍ ഗുഢാലോചനയുണ്ടോ എന്നെല്ലാം അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്നും ഇ പി കണ്ണൂരില്‍ ചോദിച്ചു.

Keywords:  EP Jayarajan says nothing wrong in investigating conspiracy behind news, Kannur, News, Politics, Media, Probe, EP Jayarajan, Controversy, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia