SWISS-TOWER 24/07/2023

Controversy | പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച: തിരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നുപറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് ഇപി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തിരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര കമിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍. തന്നെ കരുവാക്കി ഗൂഢാലോചനക്കാര്‍ ലക്ഷ്യം വെച്ചത് പാര്‍ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ശിവന്‍, പാപി പരാമര്‍ശങ്ങള്‍ സമൂഹം അംഗീകരിക്കേണ്ട പൊതുധര്‍മമാണെന്നും ഇപി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ദിവസം ചില മാധ്യമങ്ങള്‍ മറ്റൊരു വിഷയം കണ്ടെത്തിയേനെ. 

Controversy | പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച: തിരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നുപറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് ഇപി ജയരാജന്‍

എന്തുകൊണ്ട് ആരോപണം നിഷേധിക്കുന്നില്ല എന്ന് വോടെടുപ്പിന്റെ തലേദിവസം നടന്ന മാധ്യമ ചര്‍ചകളില്‍ ഉയര്‍ന്നുകേട്ടിരുന്നു. ഒരു വിഷയം കിട്ടിയില്ലെങ്കില്‍ മറ്റൊരു വിഷയം മാധ്യമങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നേനെ. ഇതിന് പിന്നില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് പ്ലാനിങ് ഉണ്ടായിരുന്നുവെന്നും അത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ചര്‍ചകളാണ് മാധ്യമങ്ങളില്‍ നടന്നത്. സിപിഎമിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. അതിലെ ഒരു ഭാഗമാണ് താന്‍. ഒരേ വിഷയം ഒരേ സമയത്ത് ഒരേ പ്ലാനില്‍ ചര്‍ച നടത്തിയതിന് പിന്നില്‍ മാധ്യമ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം നടക്കാന്‍ സാധ്യതയുണ്ടെന്ന് തന്നോട് പറഞ്ഞതെന്നും ഇപി ജയരാജന്‍ ചാനലിന് നല്‍കിയ ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

കെ സുധാകരന്‍ ബിജെപിയില്‍ പോകാന്‍ ശ്രമിച്ചിരുന്നതാണെന്ന ആരോപണം തിരഞ്ഞെടുപ്പ് തലേദിവസം താന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം നടന്നത്. അതിന് മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് ചെയ്തത്. 2023 മാര്‍ച് അഞ്ചിനാണ് തിരുവനന്തപുരത്ത് വച്ച് കൊച്ചുമകന്റെ ജന്മദിനാഘോഷം നടന്നത്.

താന്‍ അവിടെയുണ്ടോ എന്ന കാര്യം മകനോടാണ് ചോദിക്കുന്നത്. 10 മിനുറ്റ് കഴിഞ്ഞപ്പോഴാണ് പ്രകാശ് ജാവഡേക്കറും ദല്ലാള്‍ നന്ദകുമാറും വരുന്നത്. പോയ വഴിക്ക് പരിചയപ്പെടാന്‍ വേണ്ടി വന്നതാണെന്നാണ് ജാവഡേക്കര്‍ പറഞ്ഞത്. മറ്റൊരു പരിപാടിക്ക് പോവുകയാണെന്ന് പറഞ്ഞ് ഉടന്‍ തന്നെ താന്‍ അവിടെ നിന്നും പുറപ്പെട്ടെന്നും നിന്നുകൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും ജയരാജന്‍ വ്യക്തമാക്കി.

പല രാഷ്ട്രീയ നേതാക്കളും തന്നെ കാണാന്‍ വരുന്നുണ്ട്. അപ്പോള്‍ ഇറങ്ങിപ്പോകാനാണോ അവരോട് പറയേണ്ടതെന്നും അത്തരം സംസ്‌കാരം താന്‍ പഠിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ശത്രുക്കളായ രാഷ്ട്രീയക്കാരാണെങ്കിലും തന്റെ പാര്‍ടിയുടെ അന്തസും മാന്യതയും കളഞ്ഞുകുളിക്കാറില്ല. തന്നേപോലുള്ള ഒരാള്‍ ബിജെപിയില്‍ പോകുമെന്ന് വാര്‍ത്ത കൊടുക്കാന്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ ധൈര്യം കാട്ടിയതെന്നും ഇപി ജയരാജന്‍ ചോദിച്ചു.

Keywords: EP Jayarajan reacts to the controversial issue, Kannur, News, EP Jayarajan, Reacted, Controversy, Politics, Media, Allegation, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia