Praise | സരിന്‍ ഉത്തമ സ്ഥാനാര്‍ഥി, ജനസേവനത്തിനായി ജോലി പോലും രാജിവച്ചു; എല്‍ഡിഎഫിന്റെ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പുകഴ്ത്തി ഇപി ജയരാജന്‍
● സരിന്റെ മനസ്സ് എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പം
● വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല
● പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാന്‍ അദ്ദേഹത്തിന് കഴിയും
● ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത് സരിന്റെ വിജയം
പാലക്കാട്: (KVARTHA) എല്‍ഡിഎഫിന്റെ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. സരിന്‍ പൊതുസമൂഹത്തോടു പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണെന്നും ഉത്തമ സ്ഥാനാര്‍ഥിയാണെന്നും ജനസേവനത്തിനായി ജോലി പോലും രാജിവച്ചുവെന്നും ജയരാജന്‍ പറഞ്ഞു.
സരിന്റെ മനസ്സ് എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു. വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാന്‍ സരിനു കഴിയും. സരിന്റെ വിജയമാണ് ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത്. വയ്യാവേലിയല്ല. സരിന്‍ നല്ല സ്വതന്ത്രന്‍ എന്നും ഇപി വ്യക്തമാക്കി.
ആത്മകഥയില്‍ സരിനെക്കുറിച്ചു മോശം പരാമര്‍ശമുണ്ടെന്നു പുറത്തുവന്നതിനു പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്. താനെഴുതിയ ആത്മകഥ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപി ജയരാജന്റെ വാക്കുകള്‍:
പി സരിന്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയാണ്. ജനസേവനത്തിനായി ജോലി വരെ ഉപേക്ഷിച്ചു. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നു. സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങി. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു. വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാന്‍ സരിനു കഴിയും. സരിന്റെ വിജയമാണ് ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത്. വയ്യാവേലിയല്ല. സരിന്‍ നല്ല സ്വതന്ത്രന്‍.
ഞാന്‍ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥയെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് എന്ത് അവകാശം? പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല.
തിരുത്താന്‍ ഏല്‍പ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാന്‍ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോര്‍ന്നോയെന്നു പരിശോധിക്കും. ഞാന്‍ എഴുതിയതല്ല പുറത്തുവന്നത്. തിരഞ്ഞെടുപ്പു ദിവസം പുറത്തുവന്നത് ആസൂത്രിതം. നിയമനടപടി സ്വീകരിക്കും. ശക്തമായ അന്വേഷണം വേണം. യഥാര്‍ഥ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല- എന്നും ഇപി ജയരാജന്‍ പറഞ്ഞു.
#PalakkadElection, #IndependentCandidate, #KeralaPolitics, #Sarin, #LDF