EP Jayarajan |മൈക് തകരാറിലായ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത് വിഐപി സെക്യൂരിറ്റി നിയമത്തിന്റെ ഭാഗമായി; പ്രശ്നമുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടി വിരുദ്ധ ഗ്രൂപ് എന്നും ഇപി ജയരാജന്
Jul 27, 2023, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുമ്പോള്‍ മൈക് തകരാറിലായ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത് വിഐപി സെക്യൂരിറ്റി നിയമത്തിന്റെ ഭാഗമായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. എല്‍ഡിഎഫിന്റെ 'മണിപ്പൂരിനെ രക്ഷിക്കൂ' പ്രതിഷേധ കൂട്ടായ്മ മുതലക്കുളം മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ കോണ്‍ഗ്രസ് എന്താണ് കാണിച്ചു കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി പ്രസിഡന്റ് എന്താണ് എഴുതി വായിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മാത്രമാണ് മുദ്രാവാക്യം മുഴക്കിയത്. എന്നിട്ടും ഉന്നത നിലവാരം പുലര്‍ത്തിയ മുഖ്യമന്ത്രിയെ പ്രശംസിക്കാനാണ് തനിക്കു തോന്നിയത്.
ഉമ്മന്‍ ചാണ്ടി വിരുദ്ധ ഗ്രൂപാണ് പ്രശ്നം ഉണ്ടാക്കിയത്. പണ്ട് ഡിസിസി ഓഫിസില്‍ ബോംബുണ്ടാക്കാന്‍ നിര്‍ദേശം കൊടുത്ത ആളാണ് തിരുവനന്തപുരത്തുള്ളതെന്നും ജയരാജന് ആരോപിച്ചു. ഇടതുപക്ഷ നേതാക്കളെ നോക്കാന്‍ ഇടതുപക്ഷത്തിനറിയാം. കോണ്‍ഗ്രസിലെ നേതാക്കള്‍ സൂക്ഷിച്ചില്ലെങ്കില്‍ അനുഭവിക്കുമ്പോഴേ അറിയൂ എന്നും ജയരാജന് മുന്നറിയിപ്പുനല്‍കി.
Keywords: EP Jayarajan on mike hauling issue, Kozhikode, News, EP Jayarajan, Mike Hauling Issue, CM Pinarayi Vijayan, Politics, Oommen Chandy, CPM, Congress, Kerala.
തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ കോണ്‍ഗ്രസ് എന്താണ് കാണിച്ചു കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി പ്രസിഡന്റ് എന്താണ് എഴുതി വായിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മാത്രമാണ് മുദ്രാവാക്യം മുഴക്കിയത്. എന്നിട്ടും ഉന്നത നിലവാരം പുലര്‍ത്തിയ മുഖ്യമന്ത്രിയെ പ്രശംസിക്കാനാണ് തനിക്കു തോന്നിയത്.
Keywords: EP Jayarajan on mike hauling issue, Kozhikode, News, EP Jayarajan, Mike Hauling Issue, CM Pinarayi Vijayan, Politics, Oommen Chandy, CPM, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.