EP Jayarajan | 'ആരോപണങ്ങളുമായി പാര്‍ടിയിലെ ഒരു വിഭാഗം വേട്ടയാടുന്നു'; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി എല്‍ഡിഎഫ് കണ്‍വീനര്‍ പദവി ഒഴിഞ്ഞ് തിരിച്ചടിക്കാന്‍ ഇപി ഒരുങ്ങുന്നുവെന്ന് സൂചന
Oct 15, 2023, 11:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) സിപിഎം കേന്ദ്ര കമിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ നിരന്തരം മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയരുന്നത് സിപിഎമിനെയും ഇപിയെയും പ്രതിസന്ധിയിലാക്കുന്നു. പാര്‍ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എംവി ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന പാര്‍ടി സംസ്ഥാന നേതൃത്വത്തിനോട് കഴിഞ്ഞ കുറെക്കാലമായി മാനസികമായി അകല്‍ച്ചയിലാണ്. എംവി ഗോവിന്ദന്‍ പാര്‍ടി സംസ്ഥാന സെക്രടറിയായതിനുശേഷം ഇപിക്കെതിരെ നിരന്തരം ആരോപണങ്ങളാണ് ഉയരുന്നത്. ഇപി യുടെ കുടുംബത്തിന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു പാര്‍ടി സംസ്ഥാന കമിറ്റി യോഗത്തില്‍ സംസ്ഥാന കമിറ്റിയംഗമായ പി ജയരാജന്‍ ആരോപണമുന്നയിച്ചത് യാദൃശ്ചികമല്ലെന്നാണ് ഇപി യോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
ഇപി പങ്കെടുക്കാത്ത യോഗത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഇപിയെയും കുടുംബത്തെയും വിവാദ ചുഴിയില്‍പ്പെടുത്തിയിരുന്നു. ഇപിയുടെ ഭാര്യ ഇന്ദിരയും മകന്‍ ജയ്‌സണ്‍ രാജിനും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ആന്തൂരിലെ വൈദേകം റിസോര്‍ട് ഒടുവില്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ആയുര്‍വേദിക് ടൂറിസം കംപനിയായ നിരാമയക്ക് കൈമാറേണ്ടിവന്നു. വൈദേകത്തില്‍ ഇപി ജയരാജന്റെ കുടുംബത്തിനുള്ള ഓഹരി പങ്കാളിത്തത്തെ കുറിച്ചു മുന്‍ എംഡിയായ കെപി രമേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങളാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വരെ കലാശിച്ചത്.
എന്നാല്‍ തനിക്കെതിരെ വൈദേകത്തിന്റെ പേരില്‍ പാര്‍ടിക്കുള്ളില്‍ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് ഇ.പി ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. സമയമാകുമ്പോള്‍ ഈ കാര്യം പുറത്തു പറയുമെന്ന ഇപി യുടെ മുന്നറിയിപ്പ് ഉയര്‍ത്തിയ വിവാദങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് ചായ കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറെന്ന നിലയില്‍ വീണ്ടും സജീവമായെങ്കിലും കരുവന്നൂര്‍ സഹകരണ ബാങ്ക് കുംഭകോണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ തൃശൂര്‍ ജില്ലാ സെക്രടറിയായിരുന്ന ഇപി ജയരാജനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും ബിനാമി വായ്പയെടുക്കുകയും കള്ള പണം വെളുപ്പിക്കുകയും ചെയ്തതിന് കണ്ണൂര്‍ മട്ടന്നൂരിലെ എം സതീഷ് അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇത്. സതീഷും ഇപി ജയരാജനുമായുള്ള അടുത്ത ബന്ധം ചില മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നില്‍ സിപിഎം നേതൃത്വത്തിലെ ചിലരാണെന്ന ആരോപണങ്ങളാണ് ഇപി യോട് അടുത്ത വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. ചില സിപിഎം നേതാക്കളോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇപിക്കെതിരെ സതീഷ് കുമാറിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ പുറത്തു വരുന്നതില്‍ ചില പാര്‍ടി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ഇപി ഉന്നയിക്കുന്നുണ്ട്.
പാര്‍ടിയില്‍ സര്‍വ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിട്ടു പോലും കാര്യത്തില്‍ നിന്നും എതിരാളികള്‍ പിന്‍ തിരിയാത്ത സാഹചര്യത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപിന് മുന്‍പായി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനാണ് അദ്ദേഹത്തിന് താല്‍പര്യം. സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്നു പറയുന്ന ഇപി ജയരാജന്‍ താന്‍ ഇനി പാര്‍ലമെന്റി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സംസ്ഥാന സെക്രടറിയാക്കാതെ എത്രയോ ജുനിയറായ എംവി ഗോവിന്ദനെ സെക്രടറിയാക്കിയ പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ നടപടി ഇപിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
അതു കാരണമാണ് എംവി ഗോവിന്ദന്‍ നടത്തിയ ജനമുന്നേറ്റ യാത്രയില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നാണ് വിലയിരുത്തല്‍. പാര്‍ടിയില്‍ ഇനി ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ഇ. ജയരാജന്റെ നിലപാട്. അതുകൊണ്ടു തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമുള്‍പെടെ ഉപേക്ഷിച്ചു കൊണ്ടു പാര്‍ടി നേതൃത്വത്തില്‍ പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഇപി ജയരാജനെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഇപി ജയരാജനെന്ന കണ്ണൂരിലെ കരുത്തനായ നേതാവ് അകത്തോ പുറത്തോയെന്ന ചോദ്യമാണ് സിപിഎമില്‍ നിന്നും ഉയരുന്നത്.

Keywords: EP Jayarajan, LDF convener, CPM, Politics, Political News, Malayalam News, Kerala Politics, Lok Sabha Election, EP Jayarajan may step down as LDF convener.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.