Criticized | പാര്‍ടിയോട് അതൃപ്തിയുണ്ടെന്ന പ്രചാരണം തെറ്റ്; അവധിയെടുത്തത് ചികിത്സയിലായതിനാലെന്നും ഇപി ജയരാജന്‍; കെ സുധാകരന്റെ ആര്‍ എസ് എസ് പരാമര്‍ശത്തിനെതിരെ വിമര്‍ശനം
Nov 16, 2022, 13:29 IST
തിരുവനന്തപുരം: (www.kvartha.com) പാര്‍ടിയോട് അതൃപ്തിയുണ്ടെന്ന പ്രചാരണം തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവനു മുന്നില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ചികിത്സയിലായതിനാണെന്നും ജയരാജന്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിബി അംഗമെന്ന ചുമതല തനിക്ക് നിര്‍വഹിക്കാനാകില്ല. പിബി അംഗമാകാന്‍ അനുയോജ്യന്‍ എംവി ഗോവിന്ദന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കായി പാര്‍ടിയില്‍ നിന്ന് അവധിയെടുത്തതായും ഇപി ജയരാജന്‍ അറിയിച്ചു.
അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ ആക്രമിച്ചത് ആര്‍എസ്എസിനെ ഉപയോഗിച്ചെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 'കെ സുധാകരന്‍ കോണ്‍ഗ്രസിനെ ആര്‍എസ്എസ് കൈകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കെ സുധാകരന്‍ പണ്ട് ബിജെപിയില്‍ ചേരാന്‍ ചെന്നൈയില്‍ എത്തിയതാണ്. ശരിയായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.
Keywords: EP Jayarajan Criticized K Sudhakaran, Thiruvananthapuram, News, Politics, K Sudhakaran, Criticism, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.