Criticized | മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുളള അന്വേഷണം; കേന്ദ്ര ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇ പി ജയരാജന്‍
Feb 1, 2024, 18:05 IST
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുളള അന്വേഷണത്തില്‍ ബി ജെ പി ഭരിക്കുന്ന കേന്ദ്രസര്‍കാര്‍ രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഇ പി ചൂണ്ടിക്കാട്ടി.
രണ്ടാം മോദിസര്‍കാരിന്റെ അവസാനത്തെ ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നും ബജറ്റ് പ്രഖ്യാപനത്തിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്‍ഡ്യന്‍ ജനതയ്ക്ക് ഒരു വളര്‍ചയും നല്‍കാത്ത ബജറ്റിന്റെ പ്രഖ്യാപനമാണ് ധനകാര്യമന്ത്രി നടത്തിയത്. ഇന്‍ഡ്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല.
കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ചിലകാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ നാടിന്റെ സാമ്പത്തിക, സാമൂഹിക, വ്യാവസായിക, കാര്‍ഷികരംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ല അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്രയോജനപ്രദമായ ഒന്നും ബജറ്റിലില്ലെന്നും ഇതിനെതിരെ ജനരോഷം ഉയരണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വലിയ സംഭവം നടക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ചു ഒന്നുമില്ലാത്ത ബജറ്റാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ബി ജെ പി തിരിച്ചുവരാന്‍ ഒരു സാധ്യതയില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചതെന്നും നിരാശയില്‍ നിന്നുണ്ടായ ബജറ്റാണ് ഇതെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. ഇന്‍ഡ്യയുടെ ചരിത്രത്തിലാദ്യമായാണ് കാര്‍ഷിക മേഖലയെ അവഗണിച്ചു കൊണ്ടുളള ബജറ്റ് ഒരു കേന്ദ്രസര്‍കാര്‍ അവതരിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നരേന്ദ്രമോദി സര്‍കാര്‍ തയാറാകുന്നില്ല. രാജ്യത്ത് അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
Keywords: EP Jayarajan Criticized Central Budget, Kannur, News, EP Jayarajan, Criticized, Central Budget, Central Agency, Probe, Agriculture, Chief Minister, Pinarayi Vijayan, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.