Political Rift | ആത്മകഥാ വിവാദത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് മടങ്ങി ഇപി ജയരാജന്‍; ചോദ്യങ്ങളോട് പ്രതികരിച്ചില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പുതിയ വിവാദം സംബന്ധിച്ച് പാര്‍ട്ടിക്ക് അദ്ദേഹം വിശദീകരണം നല്‍കിയെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്
● ഇക്കാര്യത്തില്‍ ഇനി പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടാണ് അറിയേണ്ടത്
● ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന,താന്‍ എഴുതിയത് അല്ല പുറത്തുവന്നതെന്നും സെക്രട്ടേറിയറ്റിനെ അറിയിച്ചു
തിരുവനന്തപുരം: (KVARTHA) ആത്മകഥാ വിവാദത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് മടങ്ങി ഇപി ജയരാജന്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. പുതിയ വിവാദം സംബന്ധിച്ച് പാര്‍ട്ടിക്ക് അദ്ദേഹം വിശദീകരണം നല്‍കിയെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഇനി പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടാണ് അറിയേണ്ടത്.
സംസ്ഥാന നേതൃയോഗങ്ങളില്‍ നിന്ന് കഴിഞ്ഞ കുറേകാലമായി വിട്ടുനില്‍ക്കുന്ന ഇപി വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന ആണെന്നും താന്‍ എഴുതിയത് അല്ല പുറത്തുവന്നതെന്നുമാണ് ജയരാജന്‍ സെക്രട്ടേറിയറ്റിനെ അറിയിച്ചത്.
എന്നാല്‍ പുസ്തകത്തിന്റെ ഉള്ളടക്കം താന്‍ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കള്‍ എത്ര കണ്ട് മുഖവിലയ്ക്കെടുത്തു എന്നറിയില്ല. അതേസമയം ജയരാജനോട് ആലോചിക്കാതെയാണ് പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കാനൊരുങ്ങിയതെന്ന വാദം ശരിയാണെന്ന് നേതാക്കളും സമ്മതിക്കുന്നു.
എന്തായാലും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ വെട്ടിലാക്കി വിവാദമുയര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേരത്തെ ലോക് സഭ തിരഞ്ഞെടുപ്പ് ദിവസമാണ് ബിജെപി നേതാവ് പ്രകാശ് ജാവഡേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള വാര്‍ത്തയും പുറത്തുവന്നത്. ഇക്കാര്യം വോട്ടെടുപ്പ് ദിവസമാണ് ജയരാജന്‍ സമ്മതിച്ചത്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥാ വിവാദവും ഉയര്‍ന്നിരിക്കയാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നു നീക്കിയതു മുതല്‍, എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ സംസ്ഥാന നേതൃത്വത്തോട് തികഞ്ഞ അകല്‍ചയിലായിരുന്നു ജയരാജന്‍. ആത്മകഥയിലെ പുറത്തുവന്ന ഭാഗത്തെ ഇപി കയ്യൊഴിഞ്ഞെങ്കിലും നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അമര്‍ഷം വ്യക്തമാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലുമാണ് നേതൃത്വം നീതി കാട്ടിയില്ലെന്ന പരാതി ജയരാജന്‍ ഉന്നയിക്കുന്നത്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ താനാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നതെന്ന് ഇപി പുസ്തകത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ പലതും പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്ന പരോക്ഷ സൂചനകളും ഇപയുടേതാണെന്ന പേരില്‍ പുറത്തുവന്ന ആത്മകഥാ പുസ്തകത്തിലുണ്ട്.
#Epjayarajan, #KeralaPolitics, #CPM, #MemoirControversy, #PoliticalRift, #KeralaNews
