ഒരു ജഡ്­ജി കോണ്‍­ഗ്ര­സ് ആ­സ്ഥാന­ത്ത് അ­ല­ഞ്ഞു­തി­രി­യു­ന്നു

 



ക­ണ്ണൂര്‍: സൂര്യനെല്ലി കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയും ധര്‍മരാജന് ശിക്ഷ ഇളവ് ചെയ്യുകയും ചെയ്ത് കേസ് ദുര്‍ബലമാക്കിയ ജസ്റ്റിസ് ബസന്ത് ഇപ്പോള്‍ കോണ്‍­ഗ്ര­സ് ആ­സ്ഥാനത്ത് അലഞ്ഞുതിരിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അം­ഗം ഇ പി ജയരാജന്‍.

നാല്‍പാടി വാസു വധക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ കല­ക്ട­റേ­റ്റി­നു മു­ന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെ­യ്­തു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.ജസ്റ്റിസ് ബസ­ന്തി­ന്റെ ഇത്ത­രം പ്ര­വൃ­ത്തികള്‍ പുതിയ സ്ഥാനമാനങ്ങള്‍ നേടാ­നാ­ണെന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി. യുഡിഎഫ് അധികാ­ര­ത്തി­ലെ­ത്തി­യ­തോടെ ബസന്തിനെ സുപ്രീംകോടതിയിലെ അഭിഭാഷകസ്ഥാനത്ത് ഇരുത്തിയിരിക്കുകയാണ്. 

ഒരു ജഡ്­ജി കോണ്‍­ഗ്ര­സ് ആ­സ്ഥാന­ത്ത് അ­ല­ഞ്ഞു­തി­രി­യു­ന്നുജസ്റ്റിസ് ബസന്ത് ഒരു ഫ്യൂ­ഡ­ലാ­ണെന്നും ജയരാജന്‍ ആരോപിച്ചു. ജന്മി നാടുവാഴിത്തത്തിന്റെ പ്രതീകമാണ് അദ്ദേഹം. പിജെ കുര്യന് അനുകൂലമായി വിധി പറഞ്ഞ ജസ്റ്റിസ് ഉദയഭാനു യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാനായി. യുഡിഎഫിന് ദാസ്യവേല ചെയ്തതി­ന്റെ പ്ര­തി­ഫ­ല­മാ­ണിത്. ടി.പി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പരക്കംപാ­യു­ന്ന­വ­രാ­ണെന്നും അ­ദ്ദേ­ഹം കു­റ്റ­പ്പെ­ടുത്തി.

Keywords:  EP Jayarajan against Justice Basant, Kannur, Kerala, Justice, Case, UDF, E.P Jayarajan, T.P Chandrasekhar Murder Case, Congress, Judge, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia