EP Jayarajan | ഇങ്ങനെ പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് അധികദിവസം കര്‍ണാടകയില്‍ ഭരിക്കില്ലെന്ന് ഇപി ജയരാജന്
May 19, 2023, 22:25 IST
കണ്ണൂര്‍: (www.kvartha.com) കര്‍ണാടകയിലെ സത്യപ്രതിഞ്ജയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്. കോണ്‍ഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായി രാഷ്ട്രീയമാണെന്ന് ജയരാജന് കണ്ണൂരില്‍ കുറ്റപ്പെടുത്തി. ഇതാണ് പാര്‍ടിയുടെ സമീപനമെങ്കില്‍ കര്‍ണാടകയില്‍ അധികദിവസം കോണ്‍ഗ്രസ് ഭരിക്കില്ലെന്ന് ഇപി ജയരാജന് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ വിലയിരുത്താന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ടിയായി കോണ്‍ഗ്രസ് മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ല. തെലങ്കാന, കേരള മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത് കാരണം അവര്‍ തന്നെ ചെറുതായിരിക്കുകയാണ്. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ പറ്റുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും ഇ പി ജയരാജന് പ്രതികരിച്ചു.
Keywords: EP Jayarajan Against Congress, Kannur, News, Politics, Criticized, EP Jayarajan, Congress, Leaders, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.