EP Jayarajan | ഫെനി ബാലകൃഷ്ണന് പിന്നില്‍ മറ്റാരോ ഉണ്ട്, തനിക്ക് അദ്ദേഹത്തെ പരിചയമില്ലെന്ന് ഇപി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) സോളര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി ബന്ധമോ നേരിട്ട പരിചയമോ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ ഉണ്ട്. ഇതിനു പിന്നില്‍ എന്തോ ഉദ്ദേശ്യമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
EP Jayarajan | ഫെനി ബാലകൃഷ്ണന് പിന്നില്‍ മറ്റാരോ ഉണ്ട്, തനിക്ക് അദ്ദേഹത്തെ പരിചയമില്ലെന്ന് ഇപി ജയരാജന്‍

കൊല്ലം ഗസ്റ്റ് ഹൗസില്‍ രണ്ടുതവണ മാത്രമാണ് താമസിച്ചത്. അത് പാര്‍ടി സമ്മേളനത്തിനും പിണറായിയുടെ ജാഥയ്ക്കുമായാണ് എന്നും ഇപി വ്യക്തമാക്കി. ഇപി ജയരാജന്‍ തന്നെ കാറില്‍ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയതായും ഉമ്മന്‍ ചാണ്ടി സര്‍കാരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടി നമ്മുടെ കൂടെ ഇപ്പോഴില്ല. കോണ്‍ഗ്രസിനകത്തു ശക്തമായ രണ്ടുചേരിയുണ്ട്. ആ ഗ്രൂപിന്റെ മത്സരത്തിന്റെ ഭാഗമായി മണ്‍മറഞ്ഞുപോയ നേതാവിനെ നിയമസഭയില്‍ ചര്‍ചചെയ്തു കീറിമുറിക്കുന്നത് തെറ്റാണെന്നും ആ പ്രവണതകളില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ജയരാജന്‍ പറഞ്ഞു.

Keywords:  EP Jayarajan About Feni Balakrishnan, Kannur, News, EP Jayarajan, Feni Balakrishnan, LDF Convener, Press Meet, Conference, Oommen Chandy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia