SWISS-TOWER 24/07/2023

Celebration | ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ ഉത്സവത്തിന് കൊടിയേറി

 
Parassini Muthappan Puthari Mahotsavam
Parassini Muthappan Puthari Mahotsavam

Photo: Arranged

ADVERTISEMENT

● കൊടിയേറ്റിന് സാക്ഷികളാവാൻ ആയിരക്കണക്കിനാളുകൾ എത്തിയിരുന്നു. 
● സന്ധ്യയോടെ മുത്തപ്പന്റെ വെള്ളാട്ടവും, അന്തിവേല,  കലശം എഴുന്നള്ളിപ്പ് എന്നിവ നടന്നു. 
● ഡിസംബർ ആറിന് കലശാട്ടത്തോടുകൂടി മഹോത്സവത്തിന് കൊടിയിറങ്ങും. 


 

കണ്ണൂർ: (KVARTHA) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വടക്കെ മലബാറിലെ അതിപ്രശസ്തമായ പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. ഉത്സവത്തിന് മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റി.

കൊടിയേറ്റിന് സാക്ഷികളാവാൻ ആയിരക്കണക്കിനാളുകൾ എത്തിയിരുന്നു. ഉച്ചക്കയ്ക്ക് മലയിറക്കൽ കർമ്മവും, വൈകുന്നേരത്തോടു കൂടി ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിച്ചതോടു തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ചവരവുകൾ നടന്നു.

Aster mims 04/11/2022

സന്ധ്യയോടെ മുത്തപ്പന്റെ വെള്ളാട്ടവും, അന്തിവേല,  കലശം എഴുന്നള്ളിപ്പ് എന്നിവ നടന്നു. മൂന്നിന്  പുലർച്ചെ 5:30 ന് തിരുവപ്പനയും നടക്കും. ഡിസംബർ ആറിന് കലശാട്ടത്തോടുകൂടി മഹോത്സവത്തിന് കൊടിയിറങ്ങും. ഇത്തവണത്തെ പുത്തരി മഹോത്സവത്തിന് അതിവിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രം കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. രണ്ടുനാൾ നീണ്ടുനിൽക്കുന്ന പുത്തരി മഹോത്സവത്തിന് പതിനായിരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

#ParassiniMuthappan, #Thiruvappana, #PuthariMahotsavam, #KannurFestival, #KeralaTemple, #CulturalRituals


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia