Ente Bhoomi scheme | സംസ്ഥാനം പൂര്‍ണമായും അളക്കുന്ന 'എന്റെ ഭൂമി'പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിക്കുന്നു; 4 വര്‍ഷം കൊണ്ട് സമ്പൂര്‍ണ ഡിജിറ്റല്‍ സര്‍വെ
Oct 31, 2022, 14:03 IST
തിരുവനന്തപുരം: (www.kvartha.com) ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനം പൂര്‍ണമായും അളക്കുന്ന 'എന്റെ ഭൂമി' പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിക്കുന്നു. കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റെകോര്‍ഡുകള്‍ തയറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീ സര്‍വെയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിനു നിര്‍വഹിക്കും.
'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്' എന്ന സര്‍കാര്‍ നയത്തിന്റെ ഭാഗമായാണ് അതിവിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് റീസര്‍വെ നടപടികള്‍ 1966-ല്‍ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികള്‍ കാരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് 'എന്റെ ഭൂമി' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
Keywords: 'Ente Bhoomi' scheme, which will be fully measured by state, Will be launched on Kerala Birth Day; Complete digital survey in 4 years, Thiruvananthapuram, News, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.