മുഴുവൻ ഒഴിവുകളും പി എസ് സിക്ക് റിപോർട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

 


തിരുവനന്തപുരം: (www.kvartha.com 16.07.2021) മുഴുവൻ ഒഴിവുകളും പി എസ് സിക്ക് റിപോർട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം.

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ റിപോർട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് വകുപ്പ് സെക്രടറിമാർക്ക് മന്ത്രിമാർ നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഴുവൻ ഒഴിവുകളും പി എസ് സിക്ക് റിപോർട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം പ്രമോഷൻ നടത്താൻ തടസമുള്ള കേസുകളിൽ പ്രമോഷൻ തസ്തികകൾ പിഎസിക്ക് റിപോർട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡർ ചെയ്യാൻ നിലവിൽ ഉത്തരവുണ്ട്.

ഒഴിവുകൾ ഉണ്ടാകുന്ന മുറക്ക് പിഎസ്സിക്ക് റിപോർട് ചെയ്യാൻ കർശനമായ നിർദേശങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

Keywords:  News, Thiruvananthapuram, Chief Minister, Pinarayi Vijayan, PSC, Job, Kerala, State, Vacancies, Ensure that all vacancies are reported to PSC: Chief Minister.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia