വിനോദയാത്രപോയി മടങ്ങി വരുന്നതിനിടെ വാഹനാപകടം; കൊല്ലത്ത് 2 എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com 13.08.2021) തിരുമംഗലം ദേശീയപാതയില്‍ ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈകിലേക്ക് കാര്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കുണ്ടറ സ്വദേശി ഗോവിന്ദും(20) കണ്ണൂര്‍ സ്വദേശിനി (20) ചൈതന്യയുമാണ് മരിച്ചത്.
Aster mims 04/11/2022

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. തെന്മലയില്‍ വിനോദയാത്രപോയി മടങ്ങി വരുന്നതിനിടയില്‍ ചെങ്ങമനാട് വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്നു ഇരുചക്രവാഹനത്തിലേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഗോവിന്ദ് അപകടസ്ഥലത്ത് വച്ചും ചെതന്യ തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയും മരിക്കുകയായിരുന്നു.

വിനോദയാത്രപോയി മടങ്ങി വരുന്നതിനിടെ വാഹനാപകടം; കൊല്ലത്ത് 2 എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു


കേരളപുരം സ്വദേശി വിജയന്റെ മകനാണ് ഗോവിന്ദ്. കണ്ണൂര്‍ സ്വദേശിനിയാണ് ചൈതന്യ. ഇരുവരും  തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ഥികളും സഹപാഠികളുമാണ്. തിരുവനന്തപുരം സി ഇ റ്റി എഞ്ചിനീയറിങ്ങ് കോളജിലെ  വിദ്യാര്‍ഥികളുടെ പത്ത് പേരടങ്ങുന്ന സംഘം അഞ്ച് ബൈകുകളിലാണ് തെന്മലയില്‍ വിനോയാത്രക്ക് പോയത്. അപകടത്തില്‍പ്പെട്ട ബൈക് പുര്‍ണമായും തകര്‍ന്ന നിലയിലാണ്. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

വിനോദയാത്രപോയി മടങ്ങി വരുന്നതിനിടെ വാഹനാപകടം; കൊല്ലത്ത് 2 എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു


Keywords:  News, Kerala, State, Accidental Death, Accident, Kollam, Engineering Student, Travel & Tourism, Engineering students died in an accident in Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia