ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു
Jul 25, 2021, 18:46 IST
കൊച്ചി: (www.kvartha.com 25.07.2021) ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം.
പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂർ വൈകിയാണ് വണ്ടി യാത്ര പുനരാരംഭിച്ചത്.
Keywords: News, Kochi, Train, Kerala, State, Engine of the running train detached from the bogie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.