എന്‍ഡോസള്‍ഫാന്‍; 120 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും: വര്‍ഗ്ഗീസ് ജോര്‍ജ്
Feb 11, 2012, 14:34 IST
ADVERTISEMENT
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച 120 കോടി രൂപയുടെ സഹായപദ്ധതികള്‍ സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കന്‍ തയ്യാറാണെന്ന് പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു.
മുളിയാര്‍ പ്ലാന്റേഷന് തോട്ടത്തില്‍ ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ച കാബേജിന്റെ വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രത്യേക പരിഗണന നല്കി പ്ലാന്റേഷന് കോര്പ്പറേഷന് സര്‍ക്കാര്‍തല സഹായത്തോടെ മെഡിക്കല്‍ കോളേജ് തുടങ്ങാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പ്ലാന്റേഷന് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് രാഷ്ട്രീയ- സാമൂഹ്യ- സന്നദ്ധ സംഘടനകള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Endosulfan, 120 crore scheme, Varghese george, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

