Endosulfan victims get home | എന്‍ഡോസള്‍ഫാന്‍ ദുരതിബാധിതര്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ താക്കോല്‍ 24ന് കൈമാറുമെന്ന് കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി

 


കാസര്‍കോട്: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ഉടന്‍ കൈമാറുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി അറിയിച്ചു. അര്‍ഹരായി തെരഞ്ഞെടുത്തവര്‍ക്ക് ഈ മാസം 24ന് താക്കോല്‍ കൈമാറുമെന്നാണ് അറിയിച്ചത്. വീട്ടിലേയ്ക്ക് പോകാനുള്ള റോഡിന്റെയും വൈദ്യുതി ഉൾപെടെ നിലനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവെന്നും അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള ചുമതലകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി.
 
Endosulfan victims get home | എന്‍ഡോസള്‍ഫാന്‍ ദുരതിബാധിതര്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ താക്കോല്‍ 24ന് കൈമാറുമെന്ന് കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ മരിച്ചതിനു പിറകെ അമ്മയും മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വാര്‍ത്തയെ തുടര്‍ന്നാണ് എത്രയും വേഗത്തില്‍ പുനരധിവാസത്തിനായി അവശേഷിക്കുന്ന വീടുകള്‍ കൈമാറുമെന്ന് കലക്ടര്‍ അറിയിച്ചതായാണ് റിപോര്‍ട്. പെര്‍ളയിലും ഇരിയയിലുമായി 58 വീടുകള്‍ കൈമാറാന്‍ അവശേഷിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.

Keywords:  Endosulfan victims get home built by Satyasai Trust, News, Kerala, Top-Headlines, Endosulfan, victims, House, District Collector, Road, Electricity, Report, Satyasai Trusst, Panchayath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia