എന്‍ഡോസള്‍ഫാന്‍: കുറ്റം ഏറ്റുപറഞ്ഞ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇരകള്‍ക്ക് അനുവദിച്ചത് 87 കോടി
Jun 9, 2012, 15:45 IST
കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും മറ്റുമുള്ള സര്‍ക്കാറിന്റെ പദ്ധതിയിലേക്ക് കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 87 കോടി രൂപ അനുവദിച്ച നടപടി കാസര്‍കോട്ട് ഇത:പര്യന്തം നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഒരു വന്‍ വിജയമായി വിലയിരുത്തപ്പെട്ടുകഴിഞ്ഞു. 87 കോടി രൂപയില്‍ 27 കോടി രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ കലക്ട്രേറ്റിലെത്തി.
ഭരണഘടനാ സ്ഥാപനമായ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 87 കോടി രൂപ അനുവദിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന് പിന്നില്‍. ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണ്ണു തുറപ്പിച്ചത് പതിറ്റാണ്ടിലേറെ കാലം ഇരകള്‍ക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയ പരിസ്ഥിതി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഏറ്റുമൊടുവില്‍ രാഷ്ട്രീയ കക്ഷികളുമാണ്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ ശംഖൊലി ഉയര്‍ന്നത് മുതല്‍ കീടനാശിനി പ്രയോഗം മൂലം കാസര്‍കോട്ട് യാതൊരു ദുരന്തങ്ങളും ഉണ്ടായിട്ടില്ലെന്നും ഇതിന് ഉത്തരവാദികള്‍ തങ്ങളല്ലെന്നും പറഞ്ഞ് കൈകഴുകുകയായിരുന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍. ഇടത്-വലത് ഭരണം മാറി മാറി വരുമ്പോഴും കോര്‍പറേഷന്‍ അധികൃതര്‍ ഇതേ പല്ലവി തന്നെ പാടിക്കൊണ്ടിരുന്നു. കോര്‍പറേഷന്റെ ഈ നടപടിക്ക് ഊര്‍ജ്ജം പകരാന്‍ ചില രാഷ്ട്രീയ കക്ഷികളുടെ ഒത്താശയുമുണ്ടായിരുന്നു. മന്ത്രിമാരെയും നിയമനിര്‍മ്മാണ സഭകളെയും എന്തിനേറെ കോടതികളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ അധിഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രവര്‍ത്തിച്ചത്.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആളിക്കത്തിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്ക് തങ്ങളുടെ വിഹിതം കൈമാറെണ്ടിവന്നത്. ഇത് ഫലത്തില്‍ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നുവെന്ന് കോര്‍പറേഷന്‍ അംഗീകരിച്ചതിന് തുല്യമാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ട കോര്‍പറേഷന്‍ തന്നെ ഇരകളുടെ ക്ഷേമത്തിന് ഫണ്ടനുവദിച്ചത് മറ്റൊരര്‍ത്ഥത്തില്‍ തങ്ങള്‍ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് ജനമധ്യത്തില്‍ ഏറ്റുപറഞ്ഞതിനും തുല്യമാണ്. അതുകൊണ്ട് തന്നെയാണ് 87 കോടി അനുവദിച്ച നടപടി സമരപോരാട്ട ചരിത്രത്തിലെ വന്‍ വിജയങ്ങളിലൊന്നായി വിലയിരുത്തപ്പെടാന്‍ കാരണം. അതേ സമയം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സംരക്ഷണ സമിതിയെന്ന കടലാസ് സംഘടന ഇരകള്‍ക്ക് ധനസഹായം അനുവദിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതും നീതിന്യായ പീഠവും ഇരകളുടെ കണ്ണീരൊപ്പാനുണ്ടെന്നതിന് മറ്റൊരു തെളിവായി.
ഇനി ഇരകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടത് ധനസഹായ വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കാനുള്ള മാനദണ്ഡങ്ങള്‍ നിര്‍വ്വചിക്കലാണ്. ദേവന്‍ പ്രസാദിച്ചാലും പൂജാരി പ്രസാദിക്കില്ലെന്ന പഴമൊഴി അന്വര്‍ത്ഥമാക്കും തരത്തില്‍ ഉദ്യോഗസ്ഥ ലോബി ഇതിന് പാരവയ്ക്കുക തന്നെ ചെയ്യും. സാങ്കേതിക പ്രശ്‌നങ്ങളും നിയമത്തിന്റെ നൂലാമാലകളും ഉയര്‍ത്തിപിടിച്ച് ക്ഷേമ പദ്ധതികളും ധനസഹായങ്ങളും ഇരകള്‍ക്ക് നിഷേധിക്കാനുള്ള ശ്രമങ്ങളായിരിക്കും ഉദ്യോഗസ്ഥ ലോബിയുടെ ഇനിയുള്ള നീക്കം. ഇതിനെതിരെയും പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

-K.S Gopala krishnan
Keywords: Kasaragod, Kerala, Endosulfan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.