എന്‍­ഡോ­സള്‍­ഫാന്‍: ചി­കി­ത്സയും പു­ന­ര­ധി­വാ­സവും ഗ­വണ്‍­മെന്റ് ഏ­റ്റെ­ടു­ക്കും: മു­ഖ്യ­മന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്‍­ഡോ­സള്‍­ഫാന്‍: ചി­കി­ത്സയും പു­ന­ര­ധി­വാ­സവും ഗ­വണ്‍­മെന്റ് ഏ­റ്റെ­ടു­ക്കും: മു­ഖ്യ­മന്ത്രി
കാസര്‍­കോട്: എന്‍­ഡോ­സ­ള്‍­ഫാന്‍ രോ­ഗി­ക­ളു­ടെ ചി­കി­ത്സയും പു­ന­ര­ധി­വാ­സവും ഗ­വണ്‍­മെന്റ് ഏ­റ്റെ­ടു­ക്കു­മെ­ന്ന് മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടി പ­റഞ്ഞു. എന്‍­ഡോ­സള്‍­ഫാന്‍ ദേശീ­യ ശില്‍­പശാ­ല വി­ദ്യാ­ന­ഗര്‍ ചിന്മയാ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ഉദ്­ഘാട­നം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി. ദേശീ­യ മ­നു­ഷ്യ­വകാ­ശ ക­മ്മീഷ­ന്റെ നിര്‍­ദ്ദേ­ശ­ങ്ങള്‍ അ­പ്പാ­ടെ സ­മ­യ­ബ­ന്ധി­ത­മാ­യി ന­ട­പ്പി­ലാ­ക്കു­മെ­ന്ന് മു­ഖ്യ­മന്ത്രി അ­റി­യിച്ചു.

എന്‍­ഡോ­സള്‍­ഫാന്‍ മൂ­ലം രോ­ഗം ബാ­ധി­ച്ച­­വ­രു­ടെ ബു­ദ്ധി­മു­ട്ടു­കളും ദു:ഖവും അ­വ­രു­ടെ സ്വ­കാ­ര്യ ദു:ഖ­മാ­യി കാ­ണാന്‍ ക­ഴി­യില്ല. സ­മൂ­ഹ­ത്തി­ന്റെ ദു:ഖ­മാ­യി ഇ­തി­നെ കാ­ണേ­ണ്ട­തുണ്ട്. എല്ലാ­വ­രു­ടേയും പൂര്‍­ണമാ­യ ഇ­ട­പെ­ട­ലു­ക­ളാ­ണ് ഇ­വ­രു­ടെ ദു:ഖം പ­രി­ഹ­രി­ക്കാ­നു­ള്ള ഏ­ക­പോ­ംവഴി. ഗ­വണ്‍­മെന്റി­ന് മാ­ത്ര­മാ­യി എല്ലാ കാ­ര്യ­ങ്ങളും ന­ട­ത്താന്‍ ക­ഴി­യില്ല. ഇ­തി­ന് കൂട്ടാ­യ പ­രി­ശ്ര­മ­മ­മാ­ണ് ആ­വ­ശ്യം. ഇ­പ്പോ­ഴു­ണ്ടാ­യി­ട്ടു­ള്ള കൂ­ട്ടാ­യ്്­മ­യില്‍ സ­ന്തോ­ഷ­മു­ണ്ടെ­ന്ന് മു­ഖ്യ­മ­ന്ത്രി പ­റ­ഞ്ഞു.

രോ­ഗി­ക­ളു­ടെ ചി­കി­ത്സ­യാ­ണ് ഏ­റ്റവും വലി­യ കാ­ര്യ­മാ­യി കാ­ണു­ന്ന­ത്. ഗ­വണ്‍­മെന്റ് സ്വീ­ക­രി­ക്കു­ന്ന ന­ട­പ­ടി­ക­ളില്‍ പോ­രാ­യ്­മ­യു­ണ്ടെ­ങ്കില്‍ ചൂ­ണ്ടി­ക്കാ­ട്ടി­യാല്‍ ന­ട­പ­ടി­യെ­ടു­ക്കും. ജില്ല­യ്­ക്ക് മാ­ത്ര­മാ­യി ഒ­രു മെ­ഡി­ക്കല്‍ കോ­ളേജ് അ­ധി­ക­മാ­യി സര്‍­ക്കാര്‍ അം­ഗീ­ക­രി­ച്ചി­ട്ടുണ്ട്. ചി­കി­ത്സ പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ മാത്രം ന­ട­ത്താന്‍ ക­ഴി­യി­ല്ലെ­ന്ന­റി­യി­ച്ച­പ്പോള്‍ മം­ഗ­ലാ­പുര­ത്തെ മെ­ഡി­ക്കല്‍ കോ­ളേ­ജുകളി­ലും ചി­കി­ത്സാ­സൗ­ക­ര്യ­മേര്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

ബ­ഡ്‌­സ് സ്­കൂ­ളി­ന്റെ സൗ­കര്യം വര്‍­ധി­പ്പി­ക്കും. രോ­ഗി­ക­ളു­ടെ പു­ന­ര­ധി­വാ­സവും ന­ട­പ്പാ­ക്കും. ബു­ദ്ധി­മു­ട്ടു­കള്‍ അ­നു­ഭ­വി­ക്കു­ന്ന­വര്‍­ക്ക് വ­രുമാ­ന മാര്‍­ഗം ക­ണ്ടെ­ത്തു­ന്ന­തി­നെ­കു­റി­ച്ച് സര്‍­ക്കാര്‍ ആ­ലോ­ചി­ക്കും. കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ സ­ഹാ­യം കൂ­ടി ഇ­ക്കാ­ര്യ­ത്തില്‍ ഗ­വണ്‍­മെന്റ് പ്ര­തീ­ക്ഷി­ക്കു­ന്നുണ്ട്. എന്‍­ഡോ­സള്‍­ഫാന്‍ പ്ര­ശ്‌­നം ജില്ല­യില്‍ മാത്രം ഒ­തു­ങ്ങാ­തെ സം­സ്ഥാ­നത്തും ദേശീ­യ ത­ല­ത്തിലും പ്ര­ശ്‌­നം ചര്‍­ച്ച ചെ­യ്യ­പ്പെ­ടേ­ണ്ട­തുണ്ട്. കാസര്‍­കോ­ടി­ന്റെ അ­തിര്‍­ത്തി­ക്കു­ള്ളില്‍ മാത്രം ഒ­തു­ങ്ങേ­ണ്ട വി­ഷ­യ­മല്ല ഇ­തെ­ന്ന് മു­ഖ്യ­മന്ത്രി ആ­വര്‍ത്തിച്ചു. പി. ക­രു­ണാ­ക­രന്‍ എം.പി അ­ധ്യ­ക്ഷ­ത വ­ഹിച്ചു.
എന്‍­ഡോ­സള്‍­ഫാന്‍: ചി­കി­ത്സയും പു­ന­ര­ധി­വാ­സവും ഗ­വണ്‍­മെന്റ് ഏ­റ്റെ­ടു­ക്കും: മു­ഖ്യ­മന്ത്രി

എന്‍­ഡോ­സള്‍­ഫാന്‍: ചി­കി­ത്സയും പു­ന­ര­ധി­വാ­സവും ഗ­വണ്‍­മെന്റ് ഏ­റ്റെ­ടു­ക്കും: മു­ഖ്യ­മന്ത്രി

Keywords: Kasaragod, Oommen Chandy, Kerala, Endosulfan victims, Treatment   


Photos: Zubair Pallikkal & Niyas Chemnad    
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia