എന്‍­ഡോ­സള്‍­ഫാന്‍­: സര്‍­ക്കാര്‍­ ഉത്തരവ്­ തി­രു­ത്തണം­: പി.­ കരു­ണാ­കരന്‍­

 


എന്‍­ഡോ­സള്‍­ഫാന്‍­: സര്‍­ക്കാര്‍­ ഉത്തരവ്­ തി­രു­ത്തണം­: പി.­ കരു­ണാ­കരന്‍­
കാ­സര്‍­കോ­ട്­: എന്‍­ഡോ­സള്‍­ഫാന്‍­ ദു­രന്തബാ­ധി­തര്‍­ക്ക്­ അഞ്ചുവര്‍­ഷത്തി­ന്­ ശേഷം­ സാ­മ്പത്തി­ക സഹാ­യം­ നല്‍­കി­ല്ലെന്ന സര്‍­ക്കാര്‍­ ഉത്തരവ്­ തി­രു­ത്തണമെന്ന്­ പി­. കരു­ണാ­കരന്‍­ എം­.പി­. വാര്‍­ത്താ­സമ്മേളനത്തില്‍­ ആ­വ­ശ്യ­പ്പെട്ടു.­

ദു­രന്തബാ­ധി­തര്‍­ക്ക്­ കേന്ദ്ര മനു­­ഷ്യാ­വകാ­ശ കമീ­ഷന്‍­ നിര്‍ദേശിച്ച സാ­മ്പത്തി­ക സഹാ­യം­ നല്‍­കു­ന്നതി­ന്­ സര്‍­ക്കാര്‍­ ഇറക്കി­യ ഉത്തരവി­ലാ­ണ്­ ഇക്കാ­ര്യം­ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ള്ളത്.­ നി­ലവില്‍­ കി­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന 2000,­ 1000 രൂ­പ പെന്‍­ഷന്‍­ അഞ്ചു­വര്‍­ഷം­ കഴി­ഞ്ഞാ­ലും­ തു­ടരണം.­ ഉത്തരവ്­ പ്രകാ­രം­ അഞ്ചു­വര്‍­ഷത്തി­നു­ ശേഷം­ ഇവര്‍­ക്ക്­ തു­ഛമാ­യ വി­കലാം­ഗ പെന്‍­ഷന്‍­ മാ­ത്രമാ­ണ്­ കി­ട്ടു­കയെന്ന്­ പി­. കരു­ണാ­കരന്‍­ എം­.പി.­ പറഞ്ഞു.­

ധനസഹാ­യം­ നല്‍­കു­ന്നതു­മാ­യി­ ബന്ധപ്പെട്ട്­ സം­സ്ഥാ­ന സര്‍­ക്കാര്‍­ കേന്ദ്ര മനു­ഷ്യാ­വകാ­ശ കമീ­ഷന്­ നല്‍­കി­യ റി­പോര്‍­ട്ട്­ പൂര്‍­ണമാ­യും­ നടപ്പാ­ക്കണ­മെന്നും അ­ദ്ദേഹം ആവശ്യ­പ്പെട്ടു.­ ദു­രന്തബാ­ധി­തരാ­യി­ 4,182 പേരു­ണ്ടെന്നും­ ഇതില്‍­ കിടപ്പി­ലാ­യ 2,453 പേര്‍ക്ക്­ അഞ്ചുലക്ഷം­ രൂപ വീ­തവും­ 1,729 പേര്‍ക്ക്­ മൂ­ന്നു­ല­ക്ഷം രൂപ­ വീ­തവും­ മാര്‍ച്ച് 31ന്­ മു­മ്പാ­യി­­ നല്‍­കുമെന്നാ­ണ്­ സര്‍­ക്കാര്‍­ കമീ­ഷനെ അറി­യി­ച്ചത്.­ എന്നാല്‍­ ഈ­ ഓ­ണത്തി­നു­മു­മ്പ്­ 108 പേര്‍­ക്ക്­ മാ­ത്രമാ­ണ്­ സഹാ­യത്തി­ന്റെ ആദ്യ­ഗഡു­ നല്‍­കി­യത്.­ ഇതി­നാ­യി­ പു­റത്തി­റക്കി­യ ലി­സ്­റ്റ്­ ജനങ്ങള്‍­ക്കി­ടയില്‍­ ആശയക്കു­ഴപ്പമുണ്ടാ­ക്കി.­ ബെള്ളൂ­രി­ലെ ജാ­നു ­നാ­യ്­കി­ന്റെ ആത്മഹത്യ­യി­ലേക്കുവരെ ഇത്­ നയി­ച്ചു.­

നി­ലവി­ലു­ള്ള ലി­സ്­റ്റില്‍­ ഉള്‍പ്പെട്ട മു­ഴു­വനാ­ളു­കള്‍­ക്കും­ സഹാ­യം­ നല്‍­കാന്‍­ സര്‍­ക്കാര്‍­ ബാ­ധ്യ­സ്ഥരാ­ണ്.­ പെന്‍­ഷന്‍­ കി­ട്ടു­ന്ന ആരും­ ലി­സ്റ്റില്‍ നിന്ന് പു­റത്താ­കാന്‍­ പാ­ടി­ല്ല.­ അതോ­ടൊ­പ്പം­ ഈ­ സര്‍­ക്കാര്‍­ വന്നതി­നു­ശേഷം­ നടത്തി­യ രണ്ട്­ മെഡി­ക്കല്‍­ ക്യാ­മ്പില്‍­ കണ്ടെത്തി­യവരെക്കൂ­ടി­ ലി­സ്­റ്റിലുള്‍­പ്പെടു­ത്തി­ അവര്‍­ക്കും­ സഹാ­യം­ നല്‍­കണം­.­ ഇക്കാ­ര്യ­ങ്ങള്‍­ ചര്‍­ച്ച ചെയ്യാന്‍­ നി­യോ­ഗി­ച്ച മന്ത്രി­മാ­രു­ടെ സം­ഘം­ എത്രയും­ വേഗം­ കാ­സര്‍­കോട്ടെത്തി­ ചര്‍­ച ചെയ്­ത്­ തീ­രു­മാ­നമെടു­ക്കണം.­ ഈ­ ചര്‍ചയില്‍­ തീ­രു­മാ­നമാ­കു­ന്ന കാ­ര്യ­ങ്ങളെല്ലാം­ നടപ്പാ­ക്കു­മെന്നാ­ണ്­ മു­ഖ്യ­മന്ത്രി­ നല്‍­കി­യി­ട്ടു­ള്ള ഉറപ്പ്.­ മൂ­ന്നി­ന്­ മന്ത്രി­മാ­രു­ടെ സം­ഘം­ വരു­മെന്നാ­യി­രു­ന്നു­ ആദ്യ­ തീ­രു­മാ­നം.­ ഇത്­ മാ­റ്റി­യതാ­യി­ അറിയി­ച്ചു.­ എന്നാല്‍­ സന്ദര്‍­ശന തീ­യതി­ നീ­ട്ടി­ക്കൊ­ണ്ടു­പോകു­ന്നത്­ ശ­രി­യാ­യ ന­ട­പ­ടിയല്ല.

ജി­ല്ലാ­തല സെല്ലാ­ണ്­ എന്‍­ഡോ­സള്‍­ഫാന്‍­ ഇരകളു­ടെ ലി­സ്­റ്റ്­ തയ്യാ­റാ­ക്കി­യതെന്ന്­ ചി­ലര്‍­ പ്രചരി­പ്പി­ക്കു­ന്നതും­­ അ­ടി­സ്ഥാ­ന­ര­ഹി­ത­മാണ്.­ വി­ദ­ഗ്ദ്ധ ഡോ­ക്ടര്‍­മാ­രു­ടെ സം­ഘം­ ജി­ല്ലയില്‍­ നടത്തി­യ 29 മെഡി­ക്കല്‍­ ക്യാ­മ്പില്‍­ നി­ന്നാ­ണ്­ ലി­സ്­റ്റ്­ തയ്യാ­റാ­ക്കി­യത്. കാല്‍­ലക്ഷത്തി­ലധികം­ രോ­ഗി­കള്‍­ എത്തി­യതി­ല്‍­നി­ന്നാ­ണ്­ 4,182 പേരെ കണ്ടെത്തി­യത്.­­ അത്­ പി­ന്നീ­ട്­ സര്‍­ക്കാര്‍­ അം­ഗീ­കരി­ച്ചു.­­ മുന്‍­ സര്‍­ക്കാ­രും­ ഈ­ സര്‍­ക്കാ­രും­ ഈ­ ലി­സ്റ്റുപ്രകാ­രമാ­ണ്­ പ്രവര്‍­ത്തി­ച്ചത്.

­
ദു­രന്തബാ­ധി­തരെ സഹാ­യിക്കാ­ന്‍­ കേന്ദ്രസര്‍­ക്കാ­രി­നും­ ബാ­ധ്യ­തയു­ണ്ടെന്ന്­ മനു­ഷ്യാ­വകാ­ശ കമ്മീ­ഷന്‍­ നിര്‍­ദേശി­ച്ചി­രു­ന്നു.­ ഈ­ മേഖലയില്‍­ എല്ലാ­വി­ധ ചി­കി­ത്സയും­ കി­ട്ടു­ന്ന ആശു­പത്രി­കളും­ പാ­ലി­യേറ്റീ­വ്­ സൗ­കര്യ­ങ്ങളുമേര്‍­പ്പെടു­ത്തണമെന്ന്­ കേന്ദ്രത്തോ­ട്­ ആ­വ­ശ്യ­പ്പെ­ട്ട­താ­ണ്. 475 കോ­ടി­ രൂ­പയു­ടെ പദ്ധതി­ സം­സ്ഥാ­ന സര്‍­ക്കാ­രും­ സമര്‍­പ്പി­ച്ചി­ട്ടുണ്ട്. എന്നി­ട്ടും­ ഒ­രുരൂപ­പോ­ലും­ നല്‍­കാന്‍­ കേന്ദ്രം­ തയ്യാ­റാ­യി­ട്ടി­ല്ല.­ എന്‍­ഡോ­സള്‍­ഫാന്‍­ നി­രോ­ധി­ക്കേണ്ടതി­ല്ലെന്ന നി­ലപാ­ടാ­ണ്­ കേന്ദ്രം­ കോ­ടതി­യില്‍­ സ്വീകരി­ക്കു­ന്നത്.­ ഇത്­ തി­രു­ത്താന്‍­ തയ്യാ­റാ­കണമെന്നും­ എം­പി­ ആവശ്യ­പ്പെട്ടു.­

Keywords:  K. Karunakaran. M.P, Press meet, Endosulfan, Goverment, Kerala, Kasaragod, Kvartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia