Criticism | സിനിമയില്‍ പുരുഷാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി
സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.
സിനിമയില്‍ ലഭിക്കുന്നത് കേവലമായ രണ്ടാം പൗരത്വം മാത്രം.
ശുചിമുറികള്‍ ഉപയോഗിക്കാനും വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളൊന്നുമില്ല.
തിരുവനന്തപുരം: (KVARTHA) ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്തെ പുരുഷാധിപത്യവും സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംസ്‌കാരവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവത്തോടെ കാണണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നും ആവശ്യപ്പെട്ടു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതത്വം, അന്യായമായ വേതനം, പീഡനം തുടങ്ങിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നും സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
'സിനിമയില്‍ സ്ത്രീകള്‍ക്ക് കേവലമായ രണ്ടാം പൗരത്വം മാത്രമേ ലഭിക്കുന്നുള്ളൂ. അവരുടെ ശുചിമുറികള്‍ ഉപയോഗിക്കാനും വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ അരക്ഷിതമാണ്. മാത്രമല്ല, അവര്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ വേതനം ലഭിക്കുന്നില്ല' - എന്നും സതീദേവി പറഞ്ഞു.
സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പോഷ് ആക്ട് അനുസരിച്ച് പരാതി പരിഹാര സംവിധാനങ്ങള്‍ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഉറപ്പാക്കണമെന്നും സതീദേവി ശുപാര്‍ശ ചെയ്തു.
സിനിമയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനുമായി കേരള വനിതാ കമ്മീഷന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
#GenderEquality, #HemaCommittee, #P_Sathidevi, #MalayalamFilmIndu-stry