SWISS-TOWER 24/07/2023

Job Fair | എംപ്ലോയ്‌മെന്റ് വകുപ്പിന്റെ മെഗാ തൊഴില്‍മേള തലശേരിയില്‍; അറുപതോളം കംപനികള്‍ പങ്കെടുക്കും; താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ചെയ്യേണ്ടത്

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ മൂന്നാമത് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് വകുപ്പ് നിയുക്തി 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച് 25 ന്  രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ തലശേരി ക്രൈസ്റ്റ് കോളജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

അറുപതിലേറെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാവുന്നത്. ഐടി, മാനേജ്മെന്റ്, എന്‍ജിനിയറിങ്, കന്‍സ്ട്രക്ഷന്‍, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ഓടോമൊബൈല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ക്ക് പരിഗണിക്കപ്പെടാന്‍ താല്‍പര്യമുളളവര്‍: ഡബ്ള്യൂ(dot)ഡബ്ള്യൂ(dot)ഡബ്ള്യൂ(dot)ജോബ്ഫെസ്റ്റ്(dot) കേരള(dot) ഗവ(dot)ഇന്‍ എന്ന വെബസൈറ്റ് മുഖേന പേര്‍ രെജിസ്റ്റര്‍ ചെയ്യണം. 

Job Fair | എംപ്ലോയ്‌മെന്റ് വകുപ്പിന്റെ മെഗാ തൊഴില്‍മേള തലശേരിയില്‍; അറുപതോളം കംപനികള്‍ പങ്കെടുക്കും; താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ചെയ്യേണ്ടത്


രെജിസ്ട്രേഷന്‍ തീര്‍ത്തും സൗജന്യമാണ്. മേളയുടെ ഉദ്ഘാടനം 25 ന് രാവിലെ 10 മണിക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ എം ജമുനാറാണി എന്നിവര്‍ പങ്കെടുക്കും. 

വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പി വി രാജീവന്‍, കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇന്‍ചാര്‍ജ് രമേശന്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  News, Kerala, State, Kannur, Press meet, Press-Club, Job, Labours, Top-Headlines, Thalassery, Employment Department Mega Job Fair in Thalassery: About 60 companies will participate
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia