തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനും മതങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കണം: കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.10.2015) തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനും മതങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കണമെന്നും എങ്കില്‍ മാത്രമേ ജനാധിപത്യസ്വഭാവം നിലനിര്‍ത്താനാകൂവെന്നും വ്യവസായഐ.ടിമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ മതേതര സ്വഭാവം പുലര്‍ത്തുന്നതാണ് നല്ലത്. ഐ.ടി, വ്യവസായ രംഗങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മികച്ച നേട്ടം കൈവരിക്കാനായത് ട്രേഡ് യൂണിയനുകളുടെ സഹകരണം കൊണ്ടുമാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.ടി.യു എന്‍.എല്‍.ഒ സംയുക്തയോഗത്തില്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രൊഫ. എന്‍.പി സിങ്ങിന് നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഇടയില്‍ വന്‍സ്വീകാര്യതയാണ് എസ്.ടി.യുവിന് നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. തൊഴിലാളി ട്രേഡ് യൂണിയന്‍ രംഗത്ത് ദേശീയതലത്തില്‍ വലിയ സ്വീകാര്യത എസ്.ടി.യുഎന്‍.എല്‍.ഒ സഖ്യം കൊണ്ട് സാധിക്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടികൊടുക്കുന്നതില്‍ എസ്.ടി.യു നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മൂന്നാര്‍ മോഡല്‍ സമരങ്ങളെല്ലാം താല്‍ക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനും മതങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കണം: കുഞ്ഞാലിക്കുട്ടി


Keywords: Kerala, Thiruvananthapuram, Kunhalikutty, Employees to be secular: Kunhalikkutty.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia