കോവിഡ് രോഗിയോടൊപ്പം ജീവനക്കാരി യാത്ര ചെയ്തു; കണ്ണൂർ ഡി ഐ ജി ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗം അടച്ചു പൂട്ടി

 


ADVERTISEMENT


കണ്ണൂ​ർ:   (www.kvartha.com 03.06.2020) മഹാരാഷ്ട്രയിൽ നിന്നും പരപ്പയിലെത്തിയ കോവിഡ് രോഗിക്കൊപ്പം ബസിൽ യാത്ര ചെയ്ത ജീ​വ​ന​ക്കാ​രി ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഡി​ഐ​ജി ഓ​ഫി​സി​ലെ മി​നി​സ്റ്റീ​രി​യ​ല്‍ വിം​ഗ് അ​ട​ച്ചു കഴിഞ്ഞ 29നാണ് മഹാരാഷ്ട്രയിൽ നിന്നും കൊ വിഡ് ബാധിതനായ ഇയാൾ ആലക്കോട്ടെത്തിയത്.
കോവിഡ് രോഗിയോടൊപ്പം ജീവനക്കാരി യാത്ര ചെയ്തു; കണ്ണൂർ ഡി ഐ ജി ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗം അടച്ചു പൂട്ടി

തളിപ്പറമ്പ്-ചെറുപുഴ ബസിൽ സർവിസ് നടത്തിയ സാഗര ബസിലാണ് ഇയാൾ യാത്ര ചെയ്തത്.അന്നേ ദിവസം വൈകുന്നേരം അഞ്ചരയ്ക്കാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടത് കണ്ണൂർ ഡി ഐ ജി ഓഫീസിലെ ജീവനക്കാരി ഈ ബസിലാണ് ചെറുപുഴയിലേക്ക് യാത്ര തിരിച്ചത്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെ തുടർന്ന് നാ​ല് ദി​വ​സ​ത്തേ​യ്ക്കാ​ണ് ഓ​ഫീ​സ് അ​ട​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്രയിൽ നിന്നെത്തി യുവാവിനോടൊപ്പം ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന​ വിവരം വ്യക്തമായതിനെ തുടർന്ന് ആലക്കോട് പോലീസാണ് ഡി ​ഐ​ ജി ഓ​ഫീ​സി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ടു ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ 29ന് ​ഇ​വ​ർ ക​ണ്ണൂ​രി​ൽ​നി​ന്നു ചെ​റു​പു​ഴ​യി​ലേ​ക്കു യാ​ത്ര ചെ​യ്ത സ്വ​കാ​ര്യ ബ​സി​ലാ​ണു കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​വ​ർ ഓ​ഫീ​സി​ൽ വ​ന്നി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ജീ​വ​ന​ക്കാ​ർ ആ​രും ഡി​ഐ​ജി ഓ​ഫീ​സി​ൽ വ​രേ​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.



Keywords:  Kannur, Kerala, News, COVID19, Patient, bus, Office, employee travel with Covid patient; Kannur DIG office closed
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia