SWISS-TOWER 24/07/2023

KSRTC | ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടും; സമരക്കാര്‍ക്ക് സെപ്തംബര്‍ മാസത്തിലെ ശമ്പളം നല്‍കില്ലെന്ന് കെ എസ് ആര്‍ ടി സി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോഹര്‍ ഒന്നാം തീയതി മുതല്‍ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് മാനേജ് മെന്റ് ഇക്കാര്യം അറിയിച്ചത്.

KSRTC | ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടും; സമരക്കാര്‍ക്ക് സെപ്തംബര്‍ മാസത്തിലെ ശമ്പളം നല്‍കില്ലെന്ന് കെ എസ് ആര്‍ ടി സി

കെഎസ്ആര്‍ടിസി ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനം ഈ സ്ഥാപനത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായതെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ചയില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്യൂടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നല്‍കിയതാണ്. അന്ന് യോഗത്തില്‍ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോടിസ് നല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

അതിനാല്‍ ഈ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോന്‍ ബാധകമാക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഒക്ടോബര്‍ അഞ്ചാം തീയതിക്ക് മുന്‍പായി സര്‍കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റിന്റ് തീരുമാനം. എന്നാല്‍, സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.

മോടോര്‍ ആക്ട് വര്‍കേഴ്‌സ് 1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒന്നാം തീയതി മുതല്‍ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും പിന്‍തുണ നല്‍കുമ്പോള്‍ ഒരു ന്യൂന പക്ഷം ജീവനക്കാര്‍ കാണിക്കുന്ന പഴയ സമരമുറ നഷ്ടത്തില്‍ ഓടുന്ന ഈ സ്ഥാപനത്തിന് ഇനിയും താങ്ങാന്‍ കഴിയില്ലെന്നും കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിച്ചാല്‍ അവര്‍ പൊറുക്കില്ലെന്ന് മനസിലാക്കണമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സര്‍വീസിന്റെ പ്രവര്‍ത്തനങ്ങളോ, ജീവനക്കാര്‍ക്കുള്ള ജോലി തടസമാകുന്ന തരത്തില്‍ സമരമുറയുമായി മുന്നോട്ട് പോയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

നിയമ ലംഘനമായ ഏതെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പെട്ടാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഷെഡ്യൂളുകള്‍ മുടങ്ങാതിക്കാനുള്ള താല്‍കാലിക നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ യൂനിറ്റ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Employee strike: KSRTC to withhold salary for September; declares dies-non, Thiruvananthapuram, News, Salary, KSRTC, Strike, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia