Union Budget | സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കിയത് അഭിനന്ദനാര്‍ഹം; കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍

 


കണ്ണൂര്‍: (KVARTHA) കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍. ചുരുങ്ങിയ സമയംകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2024 - ലെ കേന്ദ്ര ബജറ്റ് സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രാധാന്യം നല്‍കി. നിരവധി പദ്ധതികള്‍ വനിതകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചത് അഭിനന്ദനാര്‍ഹമാണെന്നു ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

വ്യക്തിഗത ആദായ നികുതി സ്ലാബില്‍ മാറ്റമില്ലാതെ തുടരുമ്പോഴും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും എന്ന പ്രഖ്യാപനവും കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതും വ്യാപാര വാണിജ്യ മേഖലയ്ക്ക് ഉണര്‍വും ഊര്‍ജവും പകരാന്‍ സഹായിക്കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, ഓണററി സെക്രടറി സി അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.

Union Budget | സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കിയത് അഭിനന്ദനാര്‍ഹം; കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍

കൂടുതല്‍ മെഡികല്‍ കോളജുകള്‍ യാഥാര്‍ഥ്യമാക്കുന്നതും, അതിനായി പ്രത്യേക കമിറ്റികള്‍ രൂപീകരിക്കുന്നതും ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് കുതിപ്പേകും. 1000 പുതിയ വിമാനങ്ങള്‍ ഇറക്കുവാനുള്ള തീരുമാനം നമ്മുടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനും യാത്രക്കാരുടെ പ്രതീക്ഷകള്‍ക്കും കരുത്ത് പകരും.

നിലവിലുള്ള റെയില്‍വേ കംപാര്‍ട് മെന്റുകള്‍ മാറ്റി 40,000 വന്ദേഭാരത് നിലവാരത്തിലുള്ള ബോഗികള്‍ പണിയാനുള്ള തീരുമാനം റെയില്‍വേ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനുള്ള തീരുമാനവും, ഒരു കോടി വീടുകളില്‍ സൗജന്യ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനവും വികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചേംബര്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Keywords: Emphasis on women empowerment is commendable; Officials of North Malabar Chamber of Commerce welcomed the Central Budget, Kannur, News, Union Budget, North Malabar Chamber of Commerce, Politics, Medical College, Railway, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia