Tribute | നവീന്‍ ബാബുവിന്റെ മൃതദേഹം കലക്ടറേറ്റില്‍ എത്തിച്ചപ്പോള്‍ സാക്ഷ്യ വഹിച്ചത് നിരവധി വൈകാരിക രംഗങ്ങള്‍ക്ക്; മൃതദേഹത്തിനരികെ വിതുമ്പി നിന്ന് ദിവ്യ എസ് അയ്യരും മറ്റ് പല ഉദ്യോഗസ്ഥരും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നവീനൊപ്പം ജോലി ചെയ്ത അനുഭവം പങ്കിട്ട് പത്തനംതിട്ട കലക്ടര്‍
● ഒരു മനുഷ്യനെ പോലും കുത്തിനോവിപ്പിക്കാനാകാത്ത ആരോടും മുഖം കറുപ്പിക്കാത്ത വ്യക്തി
● ഡെപ്യൂട്ടി കലക്ടറായി പ്രമോഷന്‍ കിട്ടിയപ്പോള്‍ പോയത് വലിയ സന്തോഷത്തില്‍
● ഇവിടെവെച്ച് ഇങ്ങനെ കാണേണ്ടിവരുന്നത് സഹിക്കാനാകുന്നില്ല
പത്തനംതിട്ട: (KVARTHA) അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കലക്ടറേറ്റില്‍ എത്തിച്ചപ്പോള്‍ സാക്ഷ്യ വഹിച്ചത് നിരവധി വൈകാരിക രംഗങ്ങള്‍ക്ക്. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍ മൃതദേഹത്തിനരികെ വിതുമ്പി നിന്ന് ദിവ്യ എസ് അയ്യരും മറ്റ് പല ഉദ്യോഗസ്ഥരും. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
നവീന്റെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം ദിവ്യ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിരുന്നു. നവീന്‍ ഇതിനേക്കാള്‍ മികച്ച യാത്രയയപ്പ് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു പത്തനംതിട്ട മുന്‍ കലക്ടറായിരുന്ന പിബി നൂഹിന്റെ ഫെയ്‌സ്ബുക് കുറിപ്പ്.
പത്തനംതിട്ടയിലെ ഒരുപാട് കാതലായ പ്രതിസന്ധികള്‍ ഞങ്ങളെല്ലാം ഒരുമിച്ചാണ് തരണം ചെയ്തിട്ടുള്ളതെന്ന് ദിവ്യ എസ് അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. നവീന്‍ ബാബുവിനെതിരെ പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, എനിക്കറിയില്ലെന്നും എനിക്കിതൊന്നും വിശ്വസിക്കാനാവുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ പ്രതികരണം.
ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ച ഒരാളാണ്. ഒരു പാവത്താനാണ്, വിതുമ്പിക്കൊണ്ട് ദിവ്യ പറഞ്ഞു. പ്രളയത്തിന്റെ സമയത്തും ശബരിമല തീര്‍ഥാടന കാലത്തും മറ്റും ആളുകള്‍ക്ക് സേവനം നല്‍കുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും ദിവ്യ പറഞ്ഞു.
ഒരു മനുഷ്യനെ പോലും അങ്ങനെ കുത്തിനോവിപ്പിക്കാനാകാത്ത ആരോടും മുഖം കറുപ്പിക്കാനാകാത്ത നവീനെയാണ് ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുള്ളത്. താന്‍ ഇവിടുള്ളപ്പോഴാണ് നവീന് ഡെപ്യൂട്ടി കലക്ടറായി പ്രമോഷന്‍ കിട്ടിയത്. ആ കാര്യം പറയാന്‍ ചേംബറിലെത്തിയിരുന്നു. വലിയ സന്തോഷത്തിലായിരുന്നു. ഒപ്പംനിന്ന് ഫോട്ടോ എടുത്തു. പിന്നെ നേരിട്ട് കണ്ടിട്ടില്ല. വീണ്ടും ഇവിടെവെച്ച് ഇങ്ങനെ കാണേണ്ടിവരുമെന്നത് സഹിക്കാനാകുന്നില്ല എന്നും ദിവ്യ പറഞ്ഞു.
#NaveenBabu #Pathanamthitta #Tribute #DivyaSIyer #Kerala #Funeral
