ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങിയ യുവതിയും കാമുകനും റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com 23.01.2020) ജില്ലയിലെ മലയോര പ്രദേശമായ കേളകത്ത് ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കേളകം പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് നെല്ലിയോടി സ്വദേശിനിയായ യുവതിയും ഒറ്റപ്ലാവ് സ്വദേശിയായ യുവാവും നാടുവിട്ടത്. ഭര്‍ത്താവിന്റെ അയല്‍വാസിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഒരു മാസമായി ഒളിവിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുല്‍പ്പള്ളിയില്‍ വെച്ചാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

മാതാവിന്റെ സംരക്ഷണം ലഭിക്കേണ്ട പ്രായത്തില്‍ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിനാല്‍ കുഞ്ഞിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങിയ യുവതിയും കാമുകനും റിമാന്‍ഡില്‍

Keywords:  Kerala, Kannur, News, Eloped, Remanded, Police, love, Eloped women and lover remanded 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia