Elope | 2 പിഞ്ചുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; 'വീടുവിട്ടത് ഭര്‍ത്താവ് യുവതിയുടെ പേരില്‍ വാങ്ങിയ പുതിയ കാറുമായി'

 


തളിപ്പറമ്പ്: (www.kvartha.com) പിഞ്ചുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഞായറാഴ്ച രാത്രിയാണ് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിസ്വാനയെ (27) കാണാതായത്. ഭര്‍ത്താവ് വാങ്ങിയ പുതിയ കാറും സഹോദരിയുടെ 15 പവന്റെ സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ റമീസ് എന്നയാളുടെ കൂടെയാണ് റിസ്വാന പോയതെന്ന് പൊലീസ് പറഞ്ഞു.
              
Elope | 2 പിഞ്ചുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; 'വീടുവിട്ടത് ഭര്‍ത്താവ് യുവതിയുടെ പേരില്‍ വാങ്ങിയ പുതിയ കാറുമായി'

റിസ്വാനയുടെ സഹോദരിയുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെ ഇരുവരും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനില്‍ എത്തി. കാര്‍ വാങ്ങിച്ചത് ഭര്‍ത്താവ് ആണെങ്കിലും യുവതിയുടെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കാറിലാണ് ബസ് ഡ്രൈവറായ കാമുകനൊപ്പം യുവതി എത്തിയത്.

കാര്‍ നല്‍കാന്‍ തയ്യാറെല്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞതായും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇത് തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേന പ്രശ്നം തീര്‍ക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. നാലും ഏഴും വയസുള്ള മക്കളെ ഉപേക്ഷിച്ചതായി കാണിച്ച് റിസ്വാനയ് ക്കെതിരെ ഭര്‍തൃബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരെ ജുവനൈല്‍ ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Eloped, Top-Headlines, Police, Complaint, Eloped couple appeared at police station.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia