Actor Bala | 'ബാല ചേട്ടന്‍ ശക്തമായി തിരിച്ചുവരും, അദ്ദേഹത്തിന് ആകെയുള്ള വിഷമം ഇതുമാത്രം'; ഭാര്യ എലിസബത്ത്

 


കൊച്ചി: (www.kvartha.com) കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഭാര്യ എലിസബത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് എലിസബത്ത് ആരാധകരോട് വിവരങ്ങള്‍ പങ്കുവച്ചത്.

കഠിനമായ വയറുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് എലിസബത്ത് അറിയിച്ചു. നിലവില്‍ ഐസിയുവിലാണ്. ശക്തമായി തിരിച്ചു വരുമെന്നും എലിസബത്ത് ഫേസ്ബുകില്‍ കുറിച്ചു.

Actor Bala | 'ബാല ചേട്ടന്‍ ശക്തമായി തിരിച്ചുവരും, അദ്ദേഹത്തിന് ആകെയുള്ള വിഷമം ഇതുമാത്രം'; ഭാര്യ എലിസബത്ത്

'ബാല ചേട്ടന്‍ ഐസിയുവില്‍ തന്നെയാണ്. വാര്‍ത്ത പുറത്തായതാണ് അദ്ദേഹത്തിന് ആകെയുള്ള വിഷമം. ഇന്നലെ കണ്ടപ്പോള്‍ അതാണ് പറഞ്ഞത്. എല്ലാവരോടും ഓക്കെ ആണെന്ന് പറയാന്‍ പറഞ്ഞു. അദ്ദേഹം വളരെ ശക്തനാണ്. കഴിഞ്ഞ മൂന്ന്- നാല്  വര്‍ഷമായി ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിട്ടുമുണ്ട്. ഇത്തവണയും ശക്തമായി തിരിച്ചു വരും. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണം'- എലിസബത്ത് ഫേസ്ബുകില്‍ കുറിച്ചു.

ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മകള്‍ അവന്തികയും ആശുപത്രിയില്‍ എത്തി അച്ഛനെ കണ്ടിരുന്നു.

 

Keywords:  Elizabeth about Actor Bala's health Condition, Kochi, News, Hospital, Treatment, Facebook Post, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia