കണ്ണുരില്‍ അഞ്ച് പ്രവാസികളടക്കം പതിനൊന്ന് പേര്‍ക്ക് കോവിഡ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 06.07.2020) കോവിഡ് സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ പതിനൊന്ന് പേര്‍ രോഗമുക്തി നേടിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി. എന്നാല്‍ പുതുതായി 11 പേര്‍ക്ക് കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു. ഇവരില്‍ അഞ്ചുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19-ന് കുവൈത്തില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ 57കാരന്‍, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി8 7227 വിമാനത്തിലെത്തിയ 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13-ന് റാസല്‍ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ 27കാരന്‍, ജൂണ്‍ 21-ന് റാസല്‍ ഖൈമയില്‍ നിന്നെത്തിയ 45കാരന്‍, ജൂലൈ രണ്ടിന് റിയാദില്‍ നിന്നുള്ള എക്‌സ്.വൈ 0345 വിമാനത്തിലെത്തിയ 43കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കണ്ണുരില്‍ അഞ്ച് പ്രവാസികളടക്കം പതിനൊന്ന് പേര്‍ക്ക് കോവിഡ്
ജൂണ്‍ 24-ന് തിരുച്ചിറപ്പള്ളിയില്‍ നിന്നെത്തിയ 51കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30-ന് എത്തിയ 40കാരന്‍, 35 കാരന്‍, ജൂലൈ ഒന്നിന് എത്തിയ 22കാരന്‍, 46കാരന്‍, 41കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 596 ആയി. ഇവരില്‍ 339 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്.


Keywords:  Kannur, Trending, COVID-19, Kerala, Report,  Eleven people including five exiles are covid in kannur
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia