ആംബുലന്‍സെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് അവന്‍ പോയി; പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അലറി വിളിച്ചിട്ടും കൊവിഡിനെ പേടിച്ച് ആരും രക്ഷിക്കാന്‍ വന്നില്ലെന്ന് ആക്ഷേപം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 01.06.2020) പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ സമയത്ത് മാതാപിതാക്കള്‍ അലറി വിളിച്ചിട്ടും കൊവിഡിനെ പേടിച്ച് ആരും രക്ഷിക്കാന്‍ എത്തിയില്ലെന്ന് ആക്ഷേപം. ചാലിശേരി മുക്കില പീടിക റോയല്‍ ഡെന്റല്‍ കോളേജിന് സമീപം മണ്ണാര പറമ്പില്‍ മങ്ങാട്ടുവീട്ടില്‍ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള മകന്‍ ആണ് വെള്ളത്തില്‍ വീണ് മരിച്ചത്.

ആംബുലന്‍സെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് അവന്‍ പോയി; പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അലറി വിളിച്ചിട്ടും കൊവിഡിനെ പേടിച്ച് ആരും രക്ഷിക്കാന്‍ വന്നില്ലെന്ന് ആക്ഷേപം

കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ തല കീഴായി കിടക്കുന്നത് കണ്ട ക്വാറന്റൈനിലുള്ള മാതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞിട്ടും കൊവിഡിനെ പേടിച്ച് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം.

സാദിഖിനൊപ്പം ഇന്‍ഡോറില്‍ നിന്നുവന്ന ഇളയച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കുടുംബാംഗങ്ങള്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതിനാലാണ് വീട്ടുകാര്‍ സഹായത്തിനായി വിളിച്ചിട്ടും ആളുകള്‍ തിരിഞ്ഞുനോക്കാതിരുന്നത്.

ഒടുവില്‍ തൊട്ടടുത്ത റോയല്‍ ഡെന്റല്‍ കോളേജില്‍ ക്വാറന്റീനില്‍ കഴിയുന്ന കുട്ടിയുടെ ഉപ്പൂപ്പയെത്തി, ആംബുലന്‍സ് വിളിക്കുകയായിരുന്നു. അംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ക്വാറന്റൈനിലുള്ളവര്‍ ആശുപത്രിയില്‍ എത്തിയതിനാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന മുറികള്‍ അടച്ചു. കൂടാതെ ഡോക്ടറും മൂന്ന് നഴ്‌സുമാരും നിരീക്ഷണത്തിലാണ്.

ശനിയാഴ്ച രാത്രി പത്തോടെയാണ് കുട്ടി വെള്ളത്തില്‍ വീണത്. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ കൊവിഡ് പരിശോധന ഫലം വന്ന ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തൂ. ചാലിശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 Keywords:  News, Kerala, palakkad, Home, Baby, Death, Police, Case, Parents, Hospital, COVID19, Eleven Month Old Baby death Incident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia