Ivory Split | ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ ലോറിയുടെ കാബിന്‍ ഗ്രില്‍ തട്ടി ആനയുടെ കൊമ്പ് പിളര്‍ന്നു; അന്വേഷണം ആവശ്യപ്പെട്ട് പരാതി
Mar 13, 2023, 15:36 IST
തൃശൂര്‍: (www.kvartha.com) ലോറിയുടെ കാബിന്‍ ഗ്രില്‍ തട്ടി ആനയുടെ കൊമ്പ് പിളര്‍ന്നു. തൃശൂര്‍ കുട്ടന്‍കുളങ്ങര ദേവസ്വം ആന അര്‍ജുനന്റെ രണ്ട് കൊമ്പുകളുടെയും അഗ്രമാണ് പിളര്‍ന്നത്. ഉത്സവ എഴുന്നള്ളിപ്പിനായി വടക്കാഞ്ചേരിയില്‍നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണ സംഭവം.
ലോറിയില്‍ കയറ്റിക്കൊണ്ടുപോകുമ്പോഴുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. ആനയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒടിഞ്ഞ കൊമ്പിന്റെ ഭാഗം വനംവകുപ്പ് ശേഖരിച്ചു. അപകടത്തെ തുടര്‍ന്ന് ആനയെ എഴുന്നള്ളിപ്പുകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് സെക്രടറി വികെ വെങ്കിടാചലം കലക്ടര്‍ക്ക് പരാതി നല്‍കി. കൊമ്പ് പിളരും വിധത്തില്‍ ഇടിയേറ്റിട്ടുണ്ടെങ്കില്‍ ആന്തരിക ക്ഷതത്തിന് സാധ്യതയുണ്ടെന്നും ആനയെ പരിശോധനയ്ക്ക് വിധേയമാക്കി നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Keywords: News, Kerala, State, Thrissur, Elephant, injury, Complaint, Health, Elephant's horn split in lorry grill hit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.