കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞു; ഒരു കുട്ടി മരിച്ചു

 


ADVERTISEMENT

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞു; ഒരു കുട്ടി മരിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി മരിച്ചു.അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.. ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ നളിനത്തില്‍ ജിഷയുടെ മകന്‍ ഒന്നരവയസ്സുകാരന്‍ യദുകൃഷ്ണനാണ് മരിച്ചത്. ജിഷയെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍, പരമേശ്വരന്‍, കാളകുത്തി കണ്ണന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ആറാട്ട് എഴുന്നള്ളത്തിനായി ആനകളെ ക്ഷേത്രത്തിന് പുറത്തേക്കു കൊണ്ടുവരുമ്പോഴാണ് സംഭവം.ആറാട്ട് എഴുന്നള്ളത്തിനു മുന്‍പായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന ചടങ്ങ് ഈ ക്ഷേത്രത്തിലുണ്ട്. ഇതിനായി ആകാശത്തേക്കു വെടിവച്ചതിനെ തുടര്‍ന്നാണ് ആനകള്‍ ഇടഞ്ഞത്. മൂന്ന് ആനകളേയും പിന്നീടു തളച്ചു.

Keywords: Elephant violent,  Koodal Manikyam temple, Trissur
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia