SWISS-TOWER 24/07/2023

Elephant | കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു; ഭക്തജനങ്ങൾ ചിതറിയോടി; പൂജാരിക്ക് വീണ് പരുക്കേറ്റു

 


കണ്ണൂർ: (KVARTHA) ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പാനൂർ പൊയിലൂരിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ പുറത്ത് തിടമ്പേറ്റിയിരുന്ന ക്ഷേത്ര പൂജാരിക്ക് താഴേക്ക് വീണ് പരുക്കേറ്റു. ആനയെ ബുധനാഴ്ച രാവിലെ ആറു മണിയോടെ തളച്ചു. പാനൂർ വടക്കെ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം.

Elephant | കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു; ഭക്തജനങ്ങൾ ചിതറിയോടി; പൂജാരിക്ക് വീണ് പരുക്കേറ്റു

 ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനിടെ ക്ഷേത്ര പ്രദക്ഷിണം
നടക്കവെയാണ് മൂന്ന് ആനകളിലൊന്നായ കുന്നംകുളത്തു നിന്നും കൊണ്ടുവന്ന പാർത്ഥസാരഥിയെന്ന ആന ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പുജാരി താഴേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ പരുക്കുകളോടെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഏകദേശം ഒരു മണിക്കൂറോളം ആന പരിഭ്രാന്തി പരത്തി. ഇതോടെ ഉത്സവത്തിനെത്തിയ ആളുകൾ ചിതറിയോടുകയായിരുന്നു. ഇടഞ്ഞ ആന സമീപത്തെ വീടിന്റെ പറമ്പിൽ കയറി നിലയുറപ്പിച്ചു. പുലർച്ചെ വെറ്റിനറി സർജൻമാരുൾപ്പെടെയുള്ളവരും തൃശൂരിൽ നിന്നും കൂടുതൽ പാപ്പാന്മാരും സ്ഥലത്തെത്തി. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ഇടഞ്ഞ ആനയെ തളച്ചു കോഴിക്കോട് വേങ്ങരയിലെ ആനത്താരയിലേക്ക് മാറ്റിയത്.

Keywords; News, Malayalam, Kerala, Kannur, Elephant, Pannur, Bhagavathi Temple, Elephant runs away during temple festival in Kannur.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia