ജെസിബി ഉപയോഗിച്ച് തുരത്തിയ ചില്ലിക്കൊമ്പൻ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചെരിഞ്ഞു
Jul 26, 2017, 12:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂന്നാര്‍: (www.kvartha.com 26.07.2017) ജെസിബി ഉപയോഗിച്ച് തൊഴിലാളികൾ തുരത്തിയ ചില്ലിക്കൊമ്പൻ ചെരിഞ്ഞു. എസ്റ്റേറ്റ് മേഖലയില്‍ പകല്‍ സമയത്ത് എത്തിയ കാട്ടാനയെ തൊഴിലാളികൾ ജെസിബി ഉപയോഗിച്ചു തുരത്തുകയായിരുന്നു. ഇതിനിടെ പരുക്കേറ്റതാണ് മരണകാരണമെന്ന് വനംവകുപ്പ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്നും നൂറു മീറ്റര്‍ അകലെയുള്ള ചതുപ്പു നിലത്തിലാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആനയെ തുരത്തുന്നതിനായി ഉപയോഗിച്ച ജെസിബിയും ഡ്രൈവറെയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ആനയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായതായും ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റിലെത്തിയ കാട്ടാന തേയില ഫാക്ടറിയുടെ ഗേറ്റു തകര്‍ത്തു അകത്തു കടക്കുകയായിരുന്നു. ആനയെ തുരത്തുന്നതിനായി തൊഴിലാളികൾ ജെസിബി ഉപയോഗിക്കുകയായിരുന്നു. തലേദിവസം രാത്രി എസ്റ്റേറ്റിലെത്തിയ ആന എതിരെ വന്ന ട്രാക്ടറില്‍ ഇടിക്കുകയും വാഹനത്തിന് കേടു വരുത്തുകയും ചെയ്തിരുന്നു.
കാട്ടാനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചു കാട്ടാനയെ തുരത്താന്‍ തീരുമാനിച്ചത്. ജെസിബി ഉപയോഗിച്ച് ആനയുടെ മസ്തകത്തില്‍ അടിച്ചതായി സൂചനയുണ്ട്. ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഉപയോഗിച്ചതിനും കാട്ടാനയുടെ ജീവന്‍ നഷ്ടപ്പെടാനിടയായതിനും നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ആനയെ തുരത്തുന്നത് തൊഴിലാളികള്‍ മൊബൈലിൽ പകര്‍ത്തിയിരുന്നു. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. കോന്നിയിലെ വെറ്ററിനറി ഓഫീസര്‍ ഡോ. ജയകുമാര്‍, തേക്കടിയിലെ ഡോ.അബ്ദുള്‍ ഫത്താബ് എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ദേവികുളം ഡിഎഫ്ഒ നരേന്ദ്ര ബാബു, റെയ്ഞ്ച് ഓഫീസര്‍ നിബു കിരണ്‍ എന്നിവര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ചെരിഞ്ഞ ആനയുടെ കൊമ്പുകൾ മുറിച്ചു തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: A wild elephant was killed after a native ran an JCB over it at Chenduvara in Munnar. The unfortunate incident which took place Wednesday, caused severe internal injuries to the elephant.
Keywords: Kerala, Elephant, Elephant attack, Killed, Workers, Estate, Forest Department, JCB, Driver, Arrested, Police, Case, News, Elephant dies after being hit by JCB.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.