പുളിങ്ങോം ഇടവരമ്പിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി; പോസ്റ്റ്‌മോർട്ടം നടത്തി

 
Forest officials inspecting elephant calf carcass in Cherupuzha river
Forest officials inspecting elephant calf carcass in Cherupuzha river

Photo: Special Arrangement

  • വിവരം അറിഞ്ഞയുടൻ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി.

  • കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ്. വൈശാഖ് നിർദ്ദേശം നൽകി.

  • ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ പരിശോധന നടത്തി.

  • ഡോ. ജിബിൻ, അലക്‌സാണ്ടർ, വിമൽ ലക്ഷ്മണൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

ചെറുപുഴ: (KVARTHA) പുളിങ്ങോം ഇടവരമ്പ് ഭാഗത്തെ പുഴയിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. വിവരം അറിഞ്ഞയുടൻ കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ്. വൈശാഖിന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ ജഡം പരിശോധിച്ച് പോസ്റ്റ്‌മോർട്ടം നടത്തി.

ചെറുപുഴ വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ. ജിബിൻ, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ, എൻ.ജി.ഒ പ്രതിനിധി വിമൽ ലക്ഷ്മണൻ, സയൻ്റിഫിക്ക് എക്‌പേർട്ട് മിനി വർഗീസ്, തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണൻ, ഫ്‌ളയിങ്ങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ ജയപ്രകാശ്, തളിപ്പറമ്പ് റെയിഞ്ച് ഓഫീസ് ജീവനക്കാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. 

ആനക്കുട്ടിയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ, മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കൂ.

Article Summary: Elephant calf found dead in Cherupuzha river, investigation on.

#ElephantCalf #Cherupuzha #ForestDepartment #Kerala #Wildlife #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia