പൂരപ്പറമ്പില്‍ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

 


പൂരപ്പറമ്പില്‍ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി
തൃശൂര്‍: പകല്‍പ്പൂരത്തിനിടെ തേക്കിന്‍ക്കാട്ട് മൈതാനിയില്‍ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി. പൂരത്തിന് സമാപനം കുറിക്കുന്ന ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങിന് മുമ്പാണ് ആന ഇടഞ്ഞത്.

അരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്‌കോര്‍ഡ് എത്തി തളച്ചു. വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂല സ്ഥാനത്താണ് പകല്‍പൂരം നടന്നത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ 15 വീതം ആനകളുടെ അകമ്പടിയിലാണ് പകല്‍പൂരത്തില്‍ അണിനിരന്നത്.

ആന ഇടഞ്ഞതോടെ ജനങ്ങള്‍ ചിതറിയോടി. ആനയുടെ പുറത്ത് രണ്ട് പാപ്പാന്‍മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പരിക്കില്ല. ആനയെ ഭയന്ന് ഓടുന്നതിനിടയില്‍ വീണ് ചിലര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്.

Keywords: Thrissur, Kerala, Temple, Elephant, Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia