Rescued | ഷോകേറ്റ മയിലിന് പുതുജീവനേകി പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ ടീം
Jul 29, 2023, 23:03 IST
കണ്ണൂര്‍: (www.kvartha.com) ജില്ലാ പഞ്ചായത് ഓഫീസിന് കറന്റ് സപ്ലൈ ചെയ്യുന്ന ട്രാന്‍സ് ഫോര്‍മറില്‍ നിന്നും വൈദ്യുതി ആഘാതം ഏറ്റ രണ്ട് വയസിനു താഴെ പ്രായമുള്ള മയിലിനെ പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ ടീം അംഗങ്ങളായ മനോജ് കാമനാട്ട്, ഷൈജിത് പുതിയപുരയില്‍ എന്നിവര്‍ ചേര്‍ന്നു രക്ഷിച്ചു.
കണ്ണൂര്‍ ജില്ലാ വെറ്റിനറി ആശുപത്രിയില്‍ ചികിത്സ നല്‍കി. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പദ്മരാജന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ മയിലിനെ പരിശോധിച്ച് എല്ലിന് ക്ഷതമില്ലെന്ന് ഉറപ്പ് വരുത്തി. ക്ഷീണം മാറ്റാന്‍ എനര്‍ജി ബൂസ്റ്റര്‍സും നിര്‍ദേശിച്ചു. മയിലിനു ഒരാഴ്ച പരിചരണം നിര്‍ദേശിച്ചു. തളിപ്പറമ്പ് റേന്‍ജ് ഓഫീസര്‍ പി രതീഷിന്റെ നിര്‍ദേശ പ്രകാരം മയിലിന്റെ സംരക്ഷണം മനോജ് കാമനാട്ട് ഏറ്റെടുത്തു. മയില്‍ സുഖം പ്രാപിച്ചാല്‍ തനതു ആവാസ വ്യവസ്ഥയില്‍ തുറന്നു വിടും.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂള്‍ 1 പാര്‍ട് 3 ആണ് ദേശീയ പക്ഷി കൂടിയായ മയിലിനെ ഉള്‍പെടുത്തിയിട്ടുള്ളത്. ലോകത്തില്‍ ഏറ്റവും വലിയ പറക്കുന്ന പക്ഷി കൂടിയാണ് മയില്‍. മയിലിനെ അനധികൃതമായി കയ്യില്‍ വെക്കുകയോ വേട്ടയാടുകയോ ഇതിന്റെ തൂവലുകള്‍ വില്‍പന ചെയ്യുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന ശിക്ഷയാണെന്ന് മനോജ് കാമനാട്ട് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ വെറ്റിനറി ആശുപത്രിയില്‍ ചികിത്സ നല്‍കി. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പദ്മരാജന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ മയിലിനെ പരിശോധിച്ച് എല്ലിന് ക്ഷതമില്ലെന്ന് ഉറപ്പ് വരുത്തി. ക്ഷീണം മാറ്റാന്‍ എനര്‍ജി ബൂസ്റ്റര്‍സും നിര്‍ദേശിച്ചു. മയിലിനു ഒരാഴ്ച പരിചരണം നിര്‍ദേശിച്ചു. തളിപ്പറമ്പ് റേന്‍ജ് ഓഫീസര്‍ പി രതീഷിന്റെ നിര്‍ദേശ പ്രകാരം മയിലിന്റെ സംരക്ഷണം മനോജ് കാമനാട്ട് ഏറ്റെടുത്തു. മയില്‍ സുഖം പ്രാപിച്ചാല്‍ തനതു ആവാസ വ്യവസ്ഥയില്‍ തുറന്നു വിടും.
Keywords: Electrocuted peacock saved by Prasad Fans Association Recue Team, Kannur, News, Peacock, Saved, Electrocuted, Prasad Fans Association Recue Team, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.