കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിനെ കണ്ട് ഓടിയ ഇലക്ട്രിസിറ്റി വര്‍ക്കറെ പിടികൂടി
Jul 27, 2012, 15:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: ഉപഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിനെ കണ്ട് ഓടിയ ഇലക്ട്രിസിറ്റി വര്‍ക്കറെ പിന്തുടര്ന്ന് പിടികൂടി. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ വര്‍ക്കര്‍ ആലപ്പുഴ സ്വദേശി മനോജിനെ(32)യാണ് കാസര്‍കോട് വിജിലന്‍സ് പണക്കാരന് കുഞ്ഞിരാമനും സംഘവും ചേര്‍ന്ന് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മനോജിനെ വിജിലന്‍സ് സംഘം കുടുക്കിയത്. ഉളിയത്തടുക്കയിലെ സാബുവിന്റെ വീട്ടില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാട്ടിയത് പുറത്തറിയാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ വിവരം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസില്‍ അറിയിച്ച് വന്‍തുക പിഴ ചുമത്തുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത്രയും പണം തന്റെ കൈയ്യിലില്ലെന്ന് അറിയിച്ചപ്പോള്‍ 5,000 രൂപ ആവശ്യപ്പെടുകയായിരുന്നു. 500 രൂപ നല്കി പ്രശ്നം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പണം വാങ്ങാതെ മനോജ് തിരിച്ചുപോകുകയായിരുന്നു. ഇതേതുടര്‍ന്ന് സാബു വിജിലന്‍സില്‍ പരാതി അറിയിക്കുകയും 4,000 രൂപ കൈക്കൂലിയായി കാസര്‍കോട് ബാങ്ക് റോഡില്‍വെച്ച് കൈമാറുന്നതിനിടയില്‍ വിജിലന്‍സ് സംഘം എത്തിയപ്പോള്‍ മനോജ് തൊട്ടടുത്ത ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടി പോകുകയായിരുന്നു. ഇവിടെവെച്ച് മനോജിനെ പിടികൂടുകയും കൈക്കൂലി വാങ്ങിയ 4,000 രൂപ കണ്ടെടുക്കുകയും ചെയ്തു.
വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പിയോടൊപ്പം സി.ഐമാരായ പി. ബാലകൃഷ്ണന് നായര്‍, പി.കെ സുധാകരന് എന്നിവരും കൂടെയുണ്ടായിരുന്നു.

Keywords: Vigilance, Electricity worker, Bribe, Kasaragod, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.