Electricity tariff hiked | സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു; 6.6 ശതമാനം വര്‍ധനവ്; അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍; അറിയാം വിശദമായി
Jun 25, 2022, 16:51 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 6.6 ശതമാനം വര്‍ധനവാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമിഷന്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു പ്രഖ്യാപനം. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വര്‍ധനവാണെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രഖ്യാപനത്തിനുശേഷം പറഞ്ഞു.
പ്രതിമാസം 40 യൂനിറ്റ് ഉപയോഗിക്കുന്ന 1,000 വാട് കണക്ടഡ് ലോജുകള്‍ക്ക് വര്‍ധനയില്ല. 50 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടില്ലെന്ന് കമിഷന്‍ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് 2022-23 വര്‍ഷത്തെ നിരക്ക് വര്‍ധനയെന്ന് വൈദ്യുതി റഗുലേറ്ററി കമിഷന്‍ അറിയിച്ചു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും കമിഷന്‍ അറിയിച്ചു.
പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂനിറ്റിന് 25 പൈസയില്‍ താഴെ. 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.

ഗാര്‍ഹിക വിഭാഗം
പ്രതിമാസ ഉപഭോഗം നിലവിലുള്ള നിരക്ക് പുതിയ നിരക്ക്
0 - 40 1.50 1.50
പ്രതിമാസ ഉപഭോഗം നിലവിലുള്ള നിരക്ക് പുതിയ നിരക്ക്
0 - 40 1.50 1.50
0 - 50 3.15 3.15
51- 100 3.70 3.95
101-150 4.80 5.00
151- 200 6.40 6.80
201- 250 7.60 8.00
0 to 300 5.80 6.20
0 to 350 6.60 7.00
0 to 400 6.90 7.35
0 to 500 7.10 7.60
500 7.90 8.50
1. 1000 വാട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂനിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല.
2. 10 കിലോ വാടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മിലു(Mill)കള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണി തയ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങള്‍ക്ക് ശരാശരി യൂനിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധനവ് വരും
3. പ്രതിമാസം 50 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കും.
3. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തി.
4. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
5. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല.
6. ചെറിയ പെട്ടികടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാടില്‍ നിന്നു 2000 വാടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും.
7. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
Keywords: Electricity tariff hiked; Increase of 6.6 per cent; Changes, Thiruvananthapuram, News, Electricity, Increased, Declaration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.