വൈ­ദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സ്വന്തം ലേഖകന്‍

വൈ­ദ്യുതി  നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. നിരക്ക് വര്‍ദ്ധന വ്യാഴാഴ്ച പ്രഖ്യാപിക്കും. ഉപഭോഗം 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് കാര്യമായ വര്‍ദ്ധനയുണ്ടാവില്ലെന്നാണ് സൂചന. മുപ്പത് ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുകയെന്നാണറിവ്.

അഞ്ഞൂറ് യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ വര്‍ദ്ധന ഉണ്ടാവും. വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് കാര്യമായ വര്‍ദ്ധന ഉണ്ടാവില്ല.
എല്ലാ ഉപഭോക്താക്കളില്‍ നിന്നും 20 രൂപ ഫിക്‌സഡ് നിരക്ക് ഈടാക്കിയേക്കും. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന നേരത്ത് കൂടുതല്‍ നിരക്ക് ഈടാക്കുമെന്നും വാര്‍ത്തയുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ കമ്മി വലിയ തോതില്‍ വര്‍ദ്ധിച്ചത് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമാണ്. നിലവില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്നും വാങ്ങുന്നുണ്ട്. മഴ ചതിച്ചത് കനത്ത ആഘാതമാണ് വൈദ്യുതി ബോര്‍ഡിന് ഏല്പ്പിച്ചിരിക്കുന്നത്. പവര്‍ കട്ട് വേണമെന്ന് വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

SUMMARY: The High Power Committee of the Kerala State Electricity Board has decided to urge the Electricity Regulatory Commission to allow realisation of highjer power tariff from domestic consumers who consume more than 150 units a month.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia