Increase | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍; ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ 

 
Electricity Tariff Hike in Kerala: Regulatory Commission's Move Amid Government Concerns
Electricity Tariff Hike in Kerala: Regulatory Commission's Move Amid Government Concerns

Photo Credit: Website / KSEB

● കെഎസ്ഇബി നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്തു
● റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു
● അന്തിമ താരിഫ് നിര്‍ണയിച്ചിരിക്കുന്നത് പൊതുജനാഭിപ്രായം തേടിയശേഷം

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കമെങ്കിലും ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ നിരക്ക് വര്‍ധന തിരിച്ചടിയാകുമെന്നാണ് സര്‍ക്കാരിന്‍രെ ആശങ്ക. 

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷന്‍ തയാറെടുക്കുന്നത്. കെ എസ് ഇ ബി നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് നിര്‍ണയിച്ചിരിക്കുന്നത്. 

ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. 2022 ജൂണ്‍ 26നും 2023 നവംബര്‍ ഒന്നിനുമാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 

0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകള്‍ രണ്ടു തവണയായി 10 പൈസ മുതല്‍ 90 പൈസ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 0-50 യൂണിറ്റിന് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. ഇത് 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ.


2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച വരവു കമ്മി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ഇ ബി നിരക്ക് പരിഷ്‌കരണ ശുപാര്‍ശ വച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ അതില്‍ കാര്യമായ കുറവ് വരുത്താന്‍ സാധ്യതയില്ല. 2022ല്‍ കെ എസ് ഇ ബി നല്‍കിയ അഞ്ചു വര്‍ഷത്തെ ബഹു വര്‍ഷ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ തള്ളിയ റഗുലേറ്ററി കമ്മിഷന്‍ ഒരു വര്‍ഷത്തേക്കും 2023ല്‍ നല്‍കിയ നാലു വര്‍ഷത്തെ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ എട്ടു മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്. ഇത്തവണ 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്കാണു കെ എസ് ഇ ബി ശുപാര്‍ശ.

#KeralaElectricity #KSEB #RateHike #PowerCrisis #Government #ByElections #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia