ഇരുട്ടടിപോലെ വൈദ്യുതി നിരക്ക് വർധനയും; ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നവർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

- പി പി സുലൈമാൻ റാവുത്തർ (മുൻ എംഎൽഎ)

(www.kvartha.com) ഇരുട്ടടിപോലെയാണ് വൈദ്യുതി ചാർജ് വർദ്ധന കടന്നുവന്നത്. എൻറെ ദ്വൈമാസ വൈദ്യുതി ഉപഭോഗം 200 മീറ്ററിൽ റൗണ്ടുചെയ്താണ്. ഇപ്പോൾ 800 രൂപയിൽ താഴെയാണ് എൻറെ വൈദ്യുതിബിൽ. ഇനി ഞാൻ 1360 രൂപ നൽകണം. ഡൽഹിയിലോ, പഞ്ചാബിലോ ആണുതാമസിക്കുന്നതെങ്കിൽ ഇത്രയും വൈദ്യുതി എനിക്ക് സൗജന്യമായി ഉപയോഗിക്കാം. ഇവിടെ വെള്ളക്കരവും കൂട്ടി. ഡൽഹിയിൽ വെള്ളക്കരമില്ല. ഇവിടെ യാത്രക്കൂലിയും കൂട്ടി. ഡൽഹിയിൽ യാത്ര സൗജന്യം. ഒന്നുകിൽ ഡൽഹിയിൽ പോയി താമസിക്കണം. അല്ലെങ്കിൽ അവിടത്തെ ഭരണക്കാരെ ഇങ്ങോട്ടുകൊണ്ടുവരണം.
  
ഇരുട്ടടിപോലെ വൈദ്യുതി നിരക്ക് വർധനയും; ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നവർ

ഇന്ധനവില ദിവസം തോറും വർദ്ധിക്കുകയാണ്. കേന്ദ്രത്തിലെയും, കേരളത്തിലെയും സർക്കാരുകൾ അറിഞ്ഞഭാവമില്ല. രണ്ടുസർക്കാരുകളും ആർഭാടത്തിൽ അഭിരമിക്കുകയാണ്. നമ്മുടെ പ്രതിപക്ഷത്തിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ അവരുടെ വീടുകൾ ബുൾഡോസർ കൊണ്ടു പിഴുതെറിഞ്ഞപ്പോൾ അവിടെ മേമ്പൊടിക്കുപോലും പ്രതിപക്ഷത്തെ നമ്മൾ കണ്ടില്ല.

രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തപ്പോൾ പ്രതിപക്ഷ സാന്നിദ്ധ്യം നമ്മളറിഞ്ഞു. കേരളത്തിൽ വിലക്കയറ്റത്തിനെതിരെ, ക്രമസമാധാന തകർച്ചയ് ക്കെതിരെ സമരം ചെയ്യാൻ പ്രതിപക്ഷമില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നപ്പോൾ പ്രതിപക്ഷമുണ്ടായി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് അക്രമിച്ചപ്പോൾ പ്രതിപക്ഷം സജീവമായി. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. അവരൊരു ജനപക്ഷ ബദലിനുവേണ്ടി തയ്യാറെടുക്കുകയാണ്.

Keywords:  Kerala, News, Article, Electricity, KSEB, Price, Hike, People, MLA, Petrol Price, Diesel, Rahul Gandhi, Electricity rates also increased.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script