വൈദ്യുതികണക്ഷന്‍ അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.06.2016) വൈദ്യുതികണക്ഷന്‍ അപേക്ഷ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കും. ബില്‍തുക, ലൈന്‍ ഓഫ് ചെയ്യല്‍ തുടങ്ങിയവ ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കാന്‍ സംവിധാനം ഒരുക്കും. മൊബൈല്‍ ആപ്‌ളിക്കേഷന്‍, മൊബൈല്‍ പോര്‍ട്ടല്‍ എന്നിവയും ഏര്‍പ്പെടുത്തും.

വൈദ്യുതികണക്ഷന്‍ അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി അടക്കാന്‍ മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉടന്‍ വരും. സേവനരംഗം ഉപഭോക്തൃസൗഹൃദമാക്കും. മോശമായ പെരുമാറ്റം, ടെലിഫോണ്‍ എടുക്കാതിരിക്കല്‍ തുടങ്ങിയ പരാതികള്‍ ജീവനക്കാരെക്കുറിച്ച് കേള്‍ക്കുന്നുണ്ട്. അവരുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Press meet, Press-Club, Online, Online Registration, Minister, Electricity, Kadakampally Surendran.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia