Notice | വൈദ്യുതി ബില്‍ കുടിശ്ശികയായി; ആദിവാസി കുടുംബങ്ങള്‍ക്ക് ജപ്തി നോടീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുമെന്ന് കാണിച്ച് ആദിവാസി കുടുംബങ്ങള്‍ക്ക് റവന്യൂവകുപ്പ് നോടീസ് നല്‍കി. കൊട്ടിയൂര്‍ പഞ്ചായതിലെ ആദിവാസി കോളനികളിലെ 35-ലധികം കുടുംബങ്ങള്‍ക്കാണ് നോടീസ് നല്‍കിയത്. വൈദ്യുതി വകുപ്പിന്റെ നിര്‍ദേശപ്രകാരം കൊട്ടിയൂര്‍ പഞ്ചായതിലെ താഴെ, മേലെ, നടുവില്‍ പാല്‍ച്ചുരം ആദിവാസി കോളനികളിലാണ് ജപ്തി നടപടികള്‍ക്ക് നോടീസ് നല്‍കിയത്.
           
Notice | വൈദ്യുതി ബില്‍ കുടിശ്ശികയായി; ആദിവാസി കുടുംബങ്ങള്‍ക്ക് ജപ്തി നോടീസ്

വൈദുതി ബിലുകള്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് നിലവില്‍ ഇവരുടെ കണക്ഷനുകള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് ജപ്തി നോടീസ് നല്‍കിയത്. 2000 രൂപ മുതല്‍ 12,000 രൂപ വരെ ബില്‍ കുടിശ്ശികയായ കുടുംബങ്ങള്‍ കോളനിയില്‍ ഉണ്ട്. സംഭവത്തില്‍ ട്രൈബല്‍ ഡിപാര്‍ട്‌മെന്റ് ഇടപെടണമെന്ന് പഞ്ചായത് അംഗം ഷാജി പൊട്ടയില്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ പഞ്ചായതിലെ വിവിധ കോളനികളില്‍ ജപ്തി നോടീസ് വന്നിട്ടുണ്ടെന്ന് വിലേജ് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Notice, Family, Electricity, Electricity bill due; Confiscation notice to tribal families.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia